അനധികൃത ഷാപ്പുകൾ: ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: ബൈപാസുകൾ വന്നെങ്കിലും ദേശീയപാത പദവി നഷ്ടമാകാത്ത റോഡുകളിൽ സുപ്രീംകോടതി നിർദേശ പ്രകാരമുള്ള ദൂരപരിധി ലംഘിച്ച് മദ്യശാലകൾ അനുവദിക്കരുതെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി ദേശീയപാത അതോറിറ്റിയുടെയും എക്സൈസ് അധികൃതരുടെയും സർക്കാറിെൻറയും വിശദീകരണം തേടി. ഇടപ്പള്ളി - പാലാരിവട്ടം - എറണാകുളം - തോപ്പുംപടി - അരൂർ പാതയും രാമനാട്ടുകര -ചെറുവണ്ണൂർ - കല്ലായി - കോഴിക്കോട് മാനാഞ്ചിറ - കണ്ണൂർ റോഡ് പാതയും ഇപ്പോഴും ദേശീയ പാതയാണെന്നും ഇൗ പാതകൾക്കിരുവശവും മദ്യഷാപ്പുകൾ അനുവദിക്കരുതെന്നുമാവശ്യപ്പെട്ട് നൽകിയ ഹരജികളിലാണ് ഉത്തരവ്.
ഇടപ്പള്ളി സ്വദേശി പി. എ. സലീമും കോഴിക്കോട് രാമനാട്ടുകര സ്വദേശി എം. സന്തോഷ്കുമാർ അടക്കം അഞ്ചുപേരും നൽകിയ വ്യത്യസ്ത ഹരജികളിലാണ് ഉത്തരവ്.
ഇടപ്പള്ളി - തോപ്പുംപടി - അരൂർ, കണ്ണൂർ റോഡ് - കോഴിക്കോട് മാനാഞ്ചിറ - രാമനാട്ടുകര റോഡുകൾ 1956ലെ ദേശീയപാത ആക്ടിലെ രണ്ട് (രണ്ട്) വകുപ്പ് പ്രകാരം ദേശീയപാതയായി വിജ്ഞാപനം ചെയ്തതാണെന്ന് ഹരജിയിൽ പറയുന്നു.
പിന്നീട് അരൂരിൽനിന്ന് നേരിട്ട് ഇടപ്പള്ളിക്കും രാമനാട്ടുകര നിസരി ജങ്ഷൻ മുതൽ പുഴക്കാട്ടിരി വരെയും ബൈപാസ് നിലവിൽ വന്നു. എങ്കിലും നേരേത്ത നിലനിന്നിരുന്ന പാതകളുടെ ദേശീയപാത പദവി ഇല്ലാതാക്കി വിജ്ഞാപനം ഉണ്ടായിട്ടില്ല. എന്നാൽ, ബൈപാസുകൾ നിലവിൽ വന്നതോടെ ദേശീയപാതകൾ അല്ലാതായെന്ന് ചൂണ്ടിക്കാട്ടിയാണ് ദൂരപരിധി പാലിക്കാതെ മദ്യശാലകൾ അനുമതി നേടിയിരിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. ദേശീയപാതയായിട്ടും ഇക്കാര്യം പരിശോധിക്കാതെ എക്സൈസ് കമീഷണറും ബന്ധപ്പെട്ട ഡെപ്യൂട്ടി കമീഷണർമാരും അവക്ക് അനുമതി നൽകിയതായും പറയുന്നു. നിയമവിരുദ്ധമായി മദ്യ വിൽപനക്ക് അനുമതി നേടിയെന്ന് ചൂണ്ടിക്കാട്ടി കലൂരിലെ മീനൂസ് ബിയർ ആൻഡ് ൈവൻ പാർലറിനെതിരെയാണ് സലീമിെൻറ ഹരജി.
ബിവറേജസ് കോർപറേഷൻ, ഹോട്ടൽ കാലിക്കറ്റ് ഗേറ്റ്, കെ.ടി.ഡി.സി റെസ്റ്റാറൻറ്, രാമനാട്ടുകര ഒന്നാം നമ്പർ കള്ളുഷാപ്പ് എന്നിവയാണ് കണ്ണൂർ റോഡ് - രാമനാട്ടുകര പാതയിൽ അനധികൃതമെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടിയിട്ടുള്ള മദ്യശാലകൾ.
അനധികൃതമായി അനുമതി നൽകാനിടയായതിെൻറ രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കണമെന്നും നിയമവിരുദ്ധമായ അനുമതികൾ റദ്ദാക്കണമെന്നും ഹരജികളിൽ ആവശ്യപ്പെടുന്നു. ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.