മലപ്പുറത്തെ കള്ളുഷാപ്പ് ലേലം യു.ഡി.വൈ.എഫ് പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു
text_fieldsമലപ്പുറം: കോവിഡ് 19െൻറ പശ്ചാത്തലത്തിൽ സർക്കാർ ആഹ്വാനം ചെയ്ത വിലക്ക് മറികടന്ന് മലപ്പുറം കലക്ടറേറ്റ ിൽ നടത്തിയ കള്ളു ഷാപ്പ് ലേലം യു.ഡി.വൈ.എഫ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. ജില്ലാ കലക്ട ർ ജാഫർ മാലിക്കിെൻറ നിർദേശത്തെ തുടർന്നാണ് ലേല നടപടികൾ നിർത്തിവെച്ചത്. കൂട്ടം കൂടി പ്രകടനം നടത്തിയതിന് പത്തോളം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡൻറ് റിയാസ് മുക്കോളിയുടെ നേതൃത്വത്തിലെത്തിയ യൂത്ത് കോൺഗ്രസ്-യൂത്ത് ലീഗ് പ്രവർത്തകരാണ് ലേല നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചത്.
മലപ്പുറത്തിന് പുറമെ മറ്റ് മൂന്ന് ജില്ലകളിൽ നടത്താൻ നിശ്ചയിച്ച ലേലം യൂത്ത്കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചിരുന്നു. എന്നാൽ, മലപ്പുറത്ത് ലേല നടപടികളുമായി എക്സൈസ് വകുപ്പ് മുന്നോട്ടു പോയതിനെ തുടർന്നാണ്പ യു.ഡി.വൈ.എഫ് പ്രതിഷേധവുമായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.