മന്ത്രിയുടെ ഓഫിസിൽ 4,10,000 രൂപ മുടക്കി ശുചിമുറി നിർമിക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ മന്ത്രിയുടെ ഓഫിസിൽ ലക്ഷങ്ങൾ മുടക്കി ശുചിമുറി നിർമാണം. ചീഫ് വിപ് ഡോ. എൻ. ജയരാജിെൻറ പേഴ്സനൽ സ്റ്റാഫില്‍ 18 പേരെക്കൂടി നിയമിച്ച് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കിയ വിവാദം നിലനിൽക്കെയാണ് മന്ത്രി സജി ചെറിയാന്റെ ഓഫിസില്‍ ശുചിമുറി നിര്‍മിക്കാനായി 410000 രൂപ അനുവദിച്ചുള്ള ഉത്തരവും പുറത്തിറങ്ങിയത്.
സെക്രട്ടേറിയറ്റിലെ അനക്സ് ഒന്നിലെ കെട്ടിടത്തിലാണ് മന്ത്രിയുടെ ഓഫിസ്. ഈ തുക സെക്രട്ടേറിയറ്റ് ജനറല്‍ സർവിസ് എന്ന കണക്കിനത്തില്‍ നിന്ന് വഹിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ക്ക് അനുമതി നല്‍കിക്കൊണ്ടാണ് ഉത്തരവ്. തന്റെ ഓഫിസില്‍ ശുചിമുറി ഇല്ലായിരുന്നെന്നും എത്ര രൂപയാണ് ശുചിമുറി പണിയുന്നതിനായി അനുവദിച്ചതെന്ന് ശ്രദ്ധിച്ചിട്ടില്ലെന്നുമാണ് ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകരോടുള്ള മന്ത്രിയുടെ വിശദീകരണം.
18 പേരെക്കൂടി നിയമിച്ചതോടെ ചീഫ് വിപ്പിെൻറ പേഴ്സനൽ സ്റ്റാഫുകളുടെ എണ്ണം 25 ആയി ഉയർന്നു. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് പി.സി. ജോർജിന് 30 പേഴ്സനൽ സ്റ്റാഫിനെ അനുവദിച്ചതിനെ എൽ.ഡി.എഫ് വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.