Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊ​ല്ലം ബൈ​പ്പാ​സി​ലെ...

കൊ​ല്ലം ബൈ​പ്പാ​സി​ലെ ടോ​ൾ പി​രി​വ് പോ​ലീ​സ് ത​ട​ഞ്ഞു

text_fields
bookmark_border
kollam byepass
cancel

കൊ​ല്ലം: കൊ​ല്ലം ബൈ​പ്പാ​സി​ലെ ടോ​ൾ പി​രി​വ് പൊ​ലീ​സ് ത​ട​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ടോ​ൾ‌ പി​രി​വ് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​ലീ​സ് ഇ​ട​പെട്ട് ടോൾപിരിവ് തടഞ്ഞത്

വാട്‌സ് ആപ് സന്ദേശത്തിലൂടെയാണ് ടോൾ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണ കൂടത്തെ കമ്പനി അറിയിച്ചത്. ടോൾപിരിവിന് കേന്ദ്രസർക്കാരിന്‍റെ അനുമതി ലഭിച്ചെന്നാണ് കമ്പനി അധികൃതരുടെ വാദം.

ടോൾ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് സംസ്ഥാനം കത്തയച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് കത്തയച്ചത്. ഈ കത്ത് പരിഗണിക്കാതെയാണ് ടോൾ പരിവ് ആരംഭിക്കാൻ തീരുമാനിച്ചത്.

ടോ​ൾ പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജില്ലാഭരണകൂടവും സാ​വ​കാ​ശം ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​മ്പ​നി മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ന്നും കല​ക്ട​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollam bypass
News Summary - Toll collection at Kollam Bypass stopped by police
Next Story