ചോദ്യങ്ങളുടെ ശരവർഷം
text_fieldsന്യൂഡൽഹി: അഭിമുഖത്തിന് വളഞ്ഞ മാധ്യമപ്രവർത്തകേരാട് പ്രമേഹ ഗുളിക കഴിക്കാൻ എങ്കിലും അനുവദിക്കൂ എന്ന് ഒരു ഘട്ടത്തിൽ പറയേണ്ടിവന്ന പരിക്ഷീണിതനായ ഉഴുന്നാൽ തട്ടിക്കൊണ്ടുപോയവർ ഉപദ്രവിച്ചില്ലെന്ന് പറഞ്ഞതിന് നേരിട്ടത് ചോദ്യങ്ങളുടെ ശരവർഷം. 18 മാസവും തടവിൽ വെച്ചവരെ കുറിച്ച് നല്ലത് പറയുേമ്പാൾ െഎ.എസിേൻറതടക്കമുള്ള ഭീകരതയെക്കുറിച്ച് ഒന്നും പറയാത്തതെന്ത് കൊണ്ടാണെന്ന് ചോദിച്ച മാധ്യമ പ്രവർത്തകരോട് തനിക്ക് നേരിട്ടതാണ് താൻ പറഞ്ഞതെന്ന് ഉഴുന്നാൽ മറുപടി നൽകി.
അവരെങ്ങനെ തന്നോട് പെരുമാറി എന്ന് ഇപ്പോഴുേമാർക്കുകയാണെന്ന് ഫാദർ ടോം പറഞ്ഞു. ശാരീരികമായി തന്നെ അവർ ഉപദ്രവിച്ചില്ല. ഭക്ഷണവും മരുന്നും തന്ന് സഹായിക്കുകയും ചെയ്തു. തനിക്കൊന്നും മറക്കാനും ഒളിക്കാനുമില്ല. തീവ്രവാദികൾ നല്ലവരാണെന്ന് പറഞ്ഞത് സ്റ്റോക്ക് ഹോം സിൻേഡ്രാമെന്ന് ഒരു കേന്ദ്രമന്ത്രി പറഞ്ഞല്ലോ എന്ന് ഒരാൾ ചൂണ്ടിക്കാണിച്ചപ്പോൾ അപ്പറഞ്ഞത് മനസ്സിലായില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. കേരളത്തിൽനിന്ന് യമനിലേക്ക് ഭീകരവാദത്തിന് പോകുന്നുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ടിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു മറ്റൊരു ചോദ്യം. അതേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു ഉഴുന്നാലിെൻറ മറുപടി. എല്ലാ മതവിഭാഗങ്ങളിലുമുള്ളവർ തെൻറ മോചനത്തിനായി പ്രാർഥനകളും നേർച്ചകളും അർപ്പിച്ചുവെന്നത് ചാരിതാർഥ്യജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
തീവ്രവാദികൾക്ക് മോചനദ്രവ്യം കൊടുത്തിരുന്നോ എന്ന ചോദ്യത്തിന് എനിക്ക് അതേക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി. യുദ്ധമേഖലയായ യമനിൽനിന്ന് ആരാണ് തട്ടിെക്കാണ്ടുപോയത് എന്ന് പോലും തനിക്കറിയില്ലായിരുന്നു. ഒടുവിൽ മോചിപ്പിക്കാൻ കൈക്കൊണ്ട നടപടികളെക്കുറിച്ചും തനിക്കൊരറിവുമുണ്ടായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.