തച്ചങ്കരിക്കെതിരെ വിജിലൻസ് തുടരന്വേഷണ സാധ്യത തേടുന്നു; വിചാരണക്ക് തടയിടാനെന്ന് ആക്ഷേപം
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി ടോമിന് ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തുടരന്വേഷണത്തിന് സാധ്യത. കേസില്‍ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ആവശ്യത്തില്‍ അനുകൂല നിലപാട് വിജിലന്‍സ് കൈക്കൊള്ളുമെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച് വിജിലൻസ് നിയമോപദേശം തേടി. എന്നാൽ, തുടരന്വേഷണം കേസ് അട്ടിമറിക്കാനാണെന്നും ചൂണ്ടിക്കാട്ടുന്നു.
തുടരന്വേഷണം വഴി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിൽ നടക്കാനുള്ള കേസിെൻറ വിചാരണക്ക് തടയിടാനാണ് ശ്രമം നടക്കുന്നതത്രേ. തെൻറ പേരിെല ഇത്തരം അഴിമതി കേസുകൾ അട്ടിമറിക്കാനായി പൊലീസ് ആസ്ഥാനത്തുനിന്ന് തച്ചങ്കരി ഫയലുകൾ കടത്തിയെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. 2003 ജനുവരി ഒന്നു മുതല്‍ 2007 ജൂലൈ നാലുവരെയുള്ള കാലഘട്ടത്തിൽ 65 ലക്ഷംരൂപയുടെ അനധികൃത സ്വത്ത് സമ്പാദിെച്ചന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. 2007ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ആറു വർഷം നടത്തിയ അന്വേഷണത്തിനു ശേഷം 2013ല്‍ വിജിലന്‍സ് മൂവാറ്റുപുഴ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. തുടർന്ന് തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതിയും തേടി. കേന്ദ്ര-, സംസ്ഥാന സര്‍ക്കാറുകളും കേന്ദ്രവിജിലന്‍സ് കമീഷനും കുറ്റപത്രം വിശദമായി പരിശോധിച്ചാണ് തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇത്തരത്തിൽ വിശദമായി അേന്വഷണവും പരിശോധനയും നടത്തിയ കേസിലാണ് ഇപ്പോൾ തുടരന്വേഷണ നീക്കം നടക്കുന്നത്. തച്ചങ്കരിയുടെ ആവശ്യം അംഗീകരിച്ച് വിജിലന്‍സ് കോടതിയെ സമീപിച്ചാല്‍ ഇപ്പോഴത്തെ കുറ്റപത്രത്തിനെ അടിസ്ഥാനമാക്കിയ വിചാരണ ഉടനടി ആരംഭിക്കാനാകില്ല.
അഡീഷനല്‍ ഡയറക്ടർ ജനറല്‍ പ്രോസിക്യൂഷന് കെ.ഡി. ബാബുവിനോടാണ് നിയമോപദേശം തേടിയിരിക്കുന്നത്. വസ്തുതകള്‍ കൃത്യമായി പരിശോധിക്കാതെയാണ് വിജിലന്‍സ് കുറ്റപത്രം തയാറാക്കിയതെന്നാണ് തച്ചങ്കരിയുടെ പരാതി. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ എന്തെങ്കിലും പുതിയ സൂചനകള്‍ ലഭിച്ചാല്‍ തുടരന്വേഷണം ആവശ്യപ്പെടാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ട്. എന്നാൽ, തുടരന്വേഷണം നടത്തുന്നതിനോട് പൊലീസിലും വിജിലൻസിനുള്ളിലും വിയോജിപ്പുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.