ടോമിൻ തച്ചങ്കരിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം
text_fieldsതിരുവനന്തപുരം: ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിക്ക് ഡി.ജി.പി പദവിയിൽ സ്ഥാനക്കയറ്റം. അരുൺകുമാർ സിൻഹക്കും ഡി.ജി.പി പദവി നൽകും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.
നിലവിൽ എ.ഡി.ജി.പി തസ്തികയിലാണ് തച്ചങ്കരി. '86 ബാച്ചിലെ എൻ. ശങ്കർറെഡ്ഡി വിരമിച്ച ഒഴിവിലാണ് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം. എസ്.പി.ജി മേധാവിയായി കേന്ദ്ര സർവിസിലാണ് അരുൺകുമാർ സിൻഹ. െഎ.പി.എസിലെ 1987 ബാച്ചുകാരനായ ടോമിൻ തച്ചങ്കരിക്ക് മൂന്ന് വർഷം കൂടി സർവിസ് ബാക്കിയുണ്ട്. പുതിയ തസ്തികയിൽ നിയമനം വൈകാതെ ഉണ്ടാകും.
അടുത്തവർഷം ജൂണിൽ സംസ്ഥാന പൊലീസ് മേധാവി പദവിയിൽനിന്ന് ലോക്നാഥ് ബെഹ്റ വിരമിക്കുമ്പോൾ ആ സമയം സംസ്ഥാനത്തെ ഏറ്റവും സീനിയറായ െഎ.പി.എസ് ഉദ്യോഗസ്ഥനായിരിക്കും തച്ചങ്കരി. കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ ജില്ല പൊലീസ് മേധാവിയായിരുന്ന അദ്ദേഹം കണ്ണൂർ റേഞ്ച് െഎ.ജി, ഹെഡ് ക്വാർട്ടേഴ്സ് എ.ഡി.ജി.പി, ട്രാൻസ്പോർട്ട് കമീഷണർ, ഫയർ ഫോഴ്സ് മേധാവി, നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലവൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
കെ.എസ്.ആർ.ടി.സി മുൻ മാനേജിങ് ഡയറക്ടറായിരുന്നു. പരേതയായ അനിത തച്ചങ്കരിയാണ് ഭാര്യ. മേഘയും കാവ്യയും മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.