30നകം ശമ്പളം കൊടുത്തില്ലെങ്കിൽ എം.ഡിയായി തുടരില്ല –തച്ചങ്കരി
text_fieldsതൃശൂർ: കെ.എസ്.ആർ.ടി.സി.യിൽ ശമ്പളവും പെൻഷനും ഏപ്രിൽ 30-ന് നൽകുമെന്ന് ടോമിൻ ജെ. തച്ചങ്കരി. സാധിച്ചില്ലെങ്കിൽ സി.എം.ഡിയായി തുടരില്ല. തൃശൂർ ഡിപ്പോയിൽ ഗാരേജ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിലിലെ ശമ്പളത്തിന് 90 ശതമാനം പണം ഒപ്പിച്ചിട്ടുണ്ട്. ബാക്കി തുക വരും ദിവസങ്ങളിൽ ഒപ്പിക്കും. എന്നാൽ പെൻഷൻ അധികനാൾ കൊടുക്കാനാവില്ല. അത് സർക്കാർതന്നെ നൽകേണ്ടി വരും.
ശമ്പളം സമയത്തിന് വാങ്ങിയാൽ പോര, ആത്മാർഥത വേണമെന്നും ശമ്പളം കൃത്യസമയത്ത് ലഭിച്ചാൽ താൻ പറയുന്നത് കേൾക്കേണ്ടി വരുമെന്നും തച്ചങ്കരി പറഞ്ഞു. ജീവനക്കാരുടെ മക്കൾക്ക് അച്ഛൻ കെ.എസ്.ആർ.ടി.സിയിലാണെന്ന് പറയാൻ നാണക്കേടാണ്. അത് ആറു മാസത്തിനകം മാറ്റിയെടുക്കും. നിങ്ങൾക്ക് നൽകിയ നിയമന ഉത്തരവിൽ പറയുന്ന കാര്യങ്ങൾ മാത്രം ചെയ്താൽ മതി. അപ്പോൾ തന്നെ കെ.എസ്.ആർ.ടി.സി രക്ഷപ്പെടും.
കണ്ടക്ടർമാരും പ്രതിദിന ബത്ത എടുക്കുമ്പോൾ അതാത് ദിവസത്തെ വരുമാനവും ചെലവിെൻറ കണക്കും നൽകണം. ഒാരോ വ്യക്തിയും കാരണം എത്ര നഷ്ടമാണ് സ്ഥാപനത്തിന് ഉണ്ടാകുന്നതെന്ന് സ്വയം ബോധ്യപ്പെടുത്താനാണിത്. രണ്ട് വർഷമായി ബാലൻസ് ഷീറ്റ് ഇല്ലാത്ത കോർപറേഷനാണിത്. െക.എസ്.ആർ.ടി.സി ബസ് ഒരു കിലോമീറ്റർ ഒാടാൻ 31 രൂപ വേണം. കോർപറേഷനിലെ 2000-ൽ പരം ബസുകൾ ഇതിലും താഴെ വരുമാനവുമായാണ് സർവിസ് നടത്തുന്നത്. താൻ ഒരു പോരാട്ടത്തിലാണ്. തെൻറ യോദ്ധാക്കൾ ഡ്രൈവർമാരും കണ്ടക്ടർമാരുമാണ്. ഷെഡ്യൂളുകൾ മേൽത്തട്ടിൽനിന്ന് തയാറാക്കുന്ന രീതി മാറ്റും. ഒാരോ മേഖലയിലും ജോലി ചെയ്യുന്നവർ ഷെഡ്യൂളുകൾ നിർദേശിക്കണം. താഴേത്തട്ടിൽ നിന്നുള്ള ഭരണ രീതിയാണ് പരീക്ഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.