ചർച്ച പരാജയം; നാളെ മുതൽ കോഴി വ്യാപാരികൾ സമരം തുടങ്ങും
text_fieldsആലപ്പുഴ: സംസ്ഥാനത്ത് നാളെ മുതൽ േകാഴി വ്യാപാരികൾ സമരം തുടങ്ങും. വില നിയന്ത്രണത്തിനായി ധനമന്ത്രി തോമസ് െഎസക്കിെൻറ അധ്യക്ഷതയിൽ കോഴി വ്യാപരികളുടെ സംഘടയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരത്തിന് കളമൊരുങ്ങിയത്. ജി.എസ്.ടിയുടെ പശ്ചാത്തലത്തിൽ കോഴി വില 87 രൂപയാക്കണമെന്ന സർക്കാർ നിർേദശമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
വില കുറക്കാൻ സാധിക്കില്ലെന്ന് വ്യാപരികൾ നിലപാടെടുത്തതോടെയാണ് ചർച്ച വഴിമുട്ടിയത്. വില കുറക്കണമെന്ന് നിലപാടിൽ സർക്കാർ ഉറച്ച് നിൽക്കുകയായിരുന്നു. വില കുറക്കാനാകില്ലെന്ന വ്യാപാരികളുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ധനമന്ത്രി തോമസ് െഎസക് പറഞ്ഞു.
കേരളത്തിലെ കോഴി വ്യാപാരം നിയന്ത്രിക്കുന്നത് തൃശൂരിൽ നിന്നുള്ള വൻ കമ്പനികളാണ്. തമിഴ്നാട്ടിൽ വില കുറച്ചാലും കേരളത്തിൽ വില കുറക്കേണ്ടെന്ന് അവരാണ്. ഇത്തരം കമ്പനികളെ നിയന്ത്രിക്കുമെന്നും തോമസ് െഎസക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.