ഒാഖി ദുരന്തത്തിെൻറ നാലാം വാർഷികം നാളെ; കാണാക്കയത്തിൽ ഒടുങ്ങിയവർ
text_fieldsപൂന്തുറ: ഓഖി ദുരന്തത്തില്‍ നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവനുകള്‍ കടല്‍ കവര്‍ന്നെടുത്ത് ചൊവ്വാഴ്ച നാല് വര്‍ഷം പിന്നിടുമ്പോള്‍ കരകാണാക്കടലില്‍ ജീവന് പണയം െവച്ച് ഉപജീവനം കണ്ടെത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും കടലിലും തീരത്തും ഒടുങ്ങാത്ത ദുരിതങ്ങൾ. ഇവരെ സംരക്ഷിക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും കടലാസിലാണ്.
പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ പോകാതെ കടലിനോട് മല്ലടിച്ച് ജീവിതങ്ങള്‍ കരുപിടിപ്പിക്കാന്‍ ശ്രമിക്കുന്ന ഇവർ സ്വന്തം ശരീരാവയവങ്ങൾ തന്നെ വില്‍ക്കുന്ന അവസ്ഥയിലേക്കെത്തിയിട്ടുണ്ട്. തീരത്ത് ഇവര്‍ സുരക്ഷിതരോ... ഇന്ന് മുതൽ 'മാധ്യമം' അവരുെട ദുരിതങ്ങൾ വായനക്കാരെൻറ മുന്നിെലത്തിക്കുകയാണ്.
2017 നവംബര്‍ 29ന് രാത്രിയില്‍ ഉള്‍ക്കടലില്‍ 185 കിലോമീറ്റര്‍ വേഗത്തില്‍ ചുഴറ്റി അടിച്ച ഓഖി കാറ്റില്‍ 52 പേര് മരിക്കുകയും 91 പേര് കാണാതാകുകയും ചെയ്യുന്നു. അങ്ങനെ 143 പേർ അപായപ്പെെട്ടന്നാണ് സര്‍ക്കാര്‍ കണക്ക്. അടിമലത്തുറ മുതല്‍ വേളി വരെയുള്ള ജില്ലയുടെ തീരങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ജീവനുകളാണ് ഓഖിയില്‍ പൊലിഞ്ഞത്. ഏറ്റവും കൂടുതല്‍ പേർ കടലിൽ മരിച്ചത് പൂന്തുറയിലും വിഴിഞ്ഞത്തുമാണ്. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് കൃതൃമായ കാലവസ്ഥ മുന്നറിയിപ്പ് നല്കാന് കഴിയാതെ പോയതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കത്തില്‍ ഏകോപനമില്ലാതെ പോയതുമാണ് കൂടുതല്‍ ജീവനുകള്‍ കടലില്‍ പൊലിയാന്‍ കാരണം.
പൂന്തുറയെന്ന മത്സ്യഗ്രാമത്തില്‍ മാത്രം ഓഖിയില്‍നിന്ന് രക്ഷപ്പെെട്ടത്തിയ 78 പേരില്‍ ഭൂരിപക്ഷവും പേരും ഇന്ന് ഗുരുതര രോഗങ്ങളുടെയും മാനസിക വിഭ്രാന്തിയുടെയും പിടിയിലാണ്. രക്ഷപ്പെട്ടെത്തിയവരില്‍ ചിലര്‍ മാസങ്ങള്‍ക്ക് ശേഷം രോഗബാധിതരായി മരണത്തിന് കീഴടങ്ങുകയും ചെയ്തു. മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 22 ലക്ഷം രൂപ വീതം ട്രഷറിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തിന് പ്രതിമാസം 14,000 രൂപ വീതം ഇതില്‍നിന്ന് പലിശ ലഭിക്കുെമന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് പലർക്കും കിട്ടുന്നില്ല.
എന്നാല്‍, ഓഖിയുടെ സംഹാരതാണ്ഡവത്തില്‍ ഉള്‍ക്കടലില്‍ മരണത്തെ മുഖാമുഖം കണ്ട് രക്ഷപ്പെട്ടെത്തി നിത്യവൃത്തിക്ക് പുറത്തേക്കിറങ്ങാന്‍ കഴിയാതെ ഇന്നും ദുരിതം അനുഭവിക്കുന്നവര്‍ നിരവധി പേരാണ്. ഓഖി വിതച്ച ദുരിതത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടമായതിനേക്കാള്‍ പൂന്തുറയെന്ന തീരം ഇന്ന് ഏറെ നൊമ്പരപ്പെടുന്നത് മടങ്ങിെയത്തിയവര് അനുഭവിക്കുന്ന ദുരിതങ്ങളാണ്.
ഓരോ ദുരന്തവും വിതക്കുന്ന നഷ്ടങ്ങളും ഉറ്റവരുടെ വേര്‍പാടുകളും മറന്ന് തിരികെ ഇവര്‍ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ശ്രമിക്കും. തൊട്ടുപിന്നാലെ അടുത്ത ദുരിതം വീണ്ടും ഇവരുടെ ജീവിതങ്ങളെയും സ്വപ്നങ്ങളെയും തകർത്തെറിയും. ഇൗ ദുരവസ്ഥയാണ് വര്‍ഷങ്ങളായി തലസ്ഥാന ജില്ലയുടെ തീരങ്ങളില്‍ നിലനില്‍ക്കുന്നത്. തൊട്ടതിനും പിടിച്ചതിനും കാലാവസ്ഥ മുന്നറിയിപ്പ് നല്കുന്നതിനാൽ ഇൗമാസം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാത്തത് 25 ദിവസമാണ്.
ഓഖിയില്‍ കൃത്യമായി മുന്നറിയിപ്പ് നൽകിയില്ലെന്ന ആരോപണത്തെ തുടർന്നാണ് ഇത്തരത്തിൽ മുന്നറിയിപ്പുകൾ നൽകി ദുരന്തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് കൈയൊഴിയാൻ ഭരണകൂടം തുനിഞ്ഞത്.
ഒാഖിയില്‍ സ്വന്തം കുടുംബത്തിെൻറ അത്താണികളായ മക്കളെ നഷ്ടമായ അമ്മമാര്‍, ഭര്ത്താക്കന്മാരെ നഷ്ടമായ ഭാര്യമാര്‍, പിതാക്കളെ നഷ്ടപ്പെട്ട മക്കള്‍, മക്കളെ നഷ്ടപ്പെട്ട പിതാക്കൾ, സഹോദരങ്ങളെ നഷ്ടമായവര്‍ എന്നിവരുടെ വിങ്ങലുകള്‍ ഇപ്പോഴും മത്സ്യഗ്രാമങ്ങളിൽ കെട്ടടങ്ങിയിട്ടില്ല.
ഇവര്‍ക്ക് സര്‍ക്കാര്‍ ഇപ്പോഴും അര്‍ഹമായ കാര്യങ്ങള്‍ നല്‍കിയിട്ടില്ല.
...തുടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.