ഇന്നത്തെ നവകേരള സദസ് മാറ്റി; ഞായറാഴ്ചത്തെ പരിപാടി പെരുമ്പാവൂരിൽ പകൽ രണ്ടിന് നടക്കും
text_fieldsകൊച്ചി: സി.പി.ഐ സംസ്ഥാന െസക്രട്ടറി കാനം രാജേന്ദ്രെൻറ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി. ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ചശേഷമാണ് യോഗം ചേർന്നത്. ശനിയാഴ്‌ച നടക്കേണ്ട നവകേരളസദസ് പൂർണമായും മാറ്റി.
കാനത്തിെൻറ സംസ്കാരം നടക്കുന്ന ഞായറാഴ്ച ഉച്ചക്കുശേഷമാണ് നവകേരളസദസ് തുടങ്ങുക. പ്രഭാതയോഗം ഉണ്ടാകില്ല. ഞായർ രാവിലെ നിശ്ചയിച്ചിരുന്ന ആദ്യ നവകേരളസദസ് പെരുമ്പാവൂരിൽ ഉച്ചക്ക് രണ്ടിന് ആരംഭിക്കും. പകൽ 3.30ന് കോതമംഗലം, 4.30ന് മൂവാറ്റുപുഴ, വൈകിട്ട് 6.30ന് തൊടുപുഴ എന്നിങ്ങനെയായിരിക്കും സദസ്.
കാനം രാജേന്ദ്രെൻറ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവരാൻ തീരുമാനം. ശനിയാഴ്ച രാവിലെ ഏഴിന് ഹെലികോപ്റ്ററിലാണ് തിരുവനന്തപുരത്ത് എത്തിക്കുക. നാളെ തിരുവനന്തപുരത്ത് പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് രണ്ടിന് വിലാപയാത്രയായി കോട്ടയത്തേക്ക് പോകും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹ രോഗത്തിന് ചികിത്സയിൽ കഴിയവെ, ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.