ടോംസ് കോളജ്: സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനം
text_fieldsകോട്ടയം: മറ്റക്കരയിലെ ടോംസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ടോംസ് കോളജ് ആക്ഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഭാവി അനിശ്ചിതത്വത്തിലായ ഇവിടുത്തെ ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികളും രക്ഷിതാക്കളുമടക്കം 250ഓളം പേരെ പങ്കെടുപ്പിച്ച് തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരത്ത് എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലക്ക് മുന്നിലേക്ക് പ്രതിഷേധ പ്രകടനവും ധര്‍ണയും സംഘടിപ്പിക്കും.
അതേസമയം, ഞായറാഴ്ച ടോംസ് കോളജില്‍ പി.ടി.എ മീറ്റിങ്ങെന്ന പേരില്‍ തെറ്റിദ്ധാരണ പരത്താന്‍ കോളജ് അധികൃതര്‍ ശ്രമിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.
അഫിലിയേഷന്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ഒരുതരത്തിലും ബാധിക്കാത്ത മൂന്നും നാലും വര്‍ഷ വിദ്യാര്‍ഥികളില്‍ (ഇവര്‍ എം.ജി സര്‍വകലാശാലക്ക് കീഴിലാണ്) ചിലരുടെ രക്ഷിതാക്കളും മറ്റുള്ളവരുമാണ് യോഗത്തില്‍ പങ്കെടുത്തത്. ആദ്യ രണ്ടുവര്‍ഷക്കാരുടെ മുഴുവന്‍ രക്ഷിതാക്കളെയും അറിയിക്കാതെ പേരന്‍റ്സ് മീറ്റിങ് വിളിച്ചുചേര്‍ത്തതില്‍ ഗൂഢാലോചനയുള്ളതായും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ആവണീശ്വരം രാജശേഖരന്‍, ഇ.വി. പ്രകാശ്, ഇ. നിസാമുദ്ദീന്‍, യദുകൃഷ്ണന്‍ തുടങ്ങിയവര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.