ടോംസ് കോളജ് മാറ്റം: ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥികൾ
text_fieldsകോട്ടയം: ടോംസ് എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർഥികളുടെ മറ്റു കോളജുകളിലേക്കുള്ള മാറ്റം അനിശ്ചിത കാലത്തേക്ക് നീളുന്നിൽ പ്രതിഷേധിച്ച് വിദ്യർഥികളുടെ ആത്മഹത്യാ ഭീഷണി. സാേങ്കതിക സർവകലാശാലയുടെ കെട്ടിടത്തിന് മുകളിൽ കയറി നാലു വിദ്യാർഥികളാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കെമിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥികളുടെ മറ്റു കോളജുകളിലേക്കുള്ള മാറ്റമാണ് ൈവകുന്നത്.
ടോംസ് കോളജിെൻറ അഫിലിയേഷൻ നേരത്തെ റദ്ദാക്കിയതിനെ തുടർന്നാണ് വിദ്യാർഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റാൻ ധാരണയായത്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിലേക്കാണ് വിദ്യാർഥികളെ മാറ്റാൻ തത്ത്വത്തിൽ ധാരണയായത്. എന്നാൽ അമൽ ജ്യോതിയിൽ കൂടുതൽ സീറ്റുകൾക്ക് ആൾ ഇന്ത്യാ കൗൺസിൽ ഒാഫ് ടെക്നിക്കൽ എജുക്കേഷൻ(എ.െഎ.സി.ടി.ഇ) അംഗീകാരം കൊടുക്കാത്തതാണ് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയത്. സാേങ്കതിക സർവകലാശാല ഇക്കാര്യത്തിൽ അനാസ്ഥ കാണിക്കുന്നുെവന്നാരോപിച്ച് സർവകലാശാല ആസ്ഥാനത്ത് സമരം നടത്തുന്ന വിദ്യാർഥികളാണ് ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിനു മുകളിൽ കയറിയത്.
നാലു വിദ്യാർഥികളാണ് കെട്ടിടത്തിനു മുകളിൽ കയറിയത്. കോളജിന് കൂടുതൽ സീറ്റുകൾ അനുവദിക്കാൻ ഡൽഹിയിൽ പോയി എ.െഎ.സി.ടി.ഇ അധികൃതരുമായി ചർച്ച നടത്തുമെന്ന് വൈസ് ചാൻസലർ അറിയിച്ചതിനെ തുടർന്ന്വിദ്യാർഥികൾ താഴെയിറങ്ങി. ഏപ്രിൽ മൂന്നിനാണ്ചർച്ച നടത്തുന്നത്. തീരുമാനം അനുകൂലമാകുന്നതു വരെ സമരം തുടരുമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.