ടോംസ് എന്‍ജി. കോളജിനെതിരെ നടപടിക്ക് നീക്കം
text_fieldsകോട്ടയം: വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജിനെതിരെ സാങ്കേതിക സര്‍വകലാശാല നടപടിയെടുത്തേക്കും. വെള്ളിയാഴ്ച സര്‍വകലാശാല രജിസ്ട്രാര്‍ നടത്തിയ തെളിവെടുപ്പിന്‍െറ അടിസ്ഥാനത്തിലാണ് നടപടിക്ക് നീക്കം. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രാര്‍ കോളജിലത്തെിയത്.
വിശദ റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാറിന് നല്‍കും. എ.ഐ.സി.ടി.ഇ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ളെന്ന് കണ്ടത്തെി. ഭൂമി, കെട്ടിടം, ആധുനിക ലാബ്-ലൈബ്രറി സൗകര്യം ഉള്‍പ്പെടെ കാര്യങ്ങളിലും മാനദണ്ഡം പാലിച്ചില്ളെന്ന് വിലയിരുത്തി. 2014ലാണ് എ.ഐ.സി.ടി.ഇയുടെ അംഗീകാരം കിട്ടിയത്. രജിസ്ട്രാര്‍ ഡോ. ജി.പി. പദ്മകുമാര്‍ 60ഓളം വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തിരുന്നു. കോളജ് ചെയര്‍മാന്‍ പുറത്തുപറയാന്‍ കൊള്ളാത്ത പദങ്ങളാണ് പെണ്‍കുട്ടികളോട് പറയുന്നതെന്നും മാനസികമായി തകര്‍ക്കുംവിധമാണ് പെരുമാറ്റമെന്നുമുള്ള വിശദ മൊഴിയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്‍കിയത്. ഇക്കാര്യങ്ങളില്‍ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ യഥാസമയം പരാതി നല്‍കിയിരുന്നതാണെന്നും ഫലമുണ്ടായില്ളെന്നും പറഞ്ഞിരുന്നു.
കോളജ് ചെയര്‍മാനും അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്നെന്ന് ആരോപിച്ചാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്.
ചെയര്‍മാനടക്കമുള്ള അധികാരികള്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രി കയറിച്ചെല്ലുന്നെന്നും മോശമായി പെരുമാറുന്നെന്നും ഇവര്‍ ആരോപിച്ചു. ഫീസടക്കാത്ത വിദ്യാര്‍ഥികളോട് വളരെ മോശമായാണ് അധികൃതര്‍ പെരുമാറുന്നത്.
വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ തെറ്റുകള്‍ക്കുപോലും വലിയ പിഴയും കോളജ് അധികൃതര്‍ ഈടാക്കുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. കോളജിലെ അധ്യാപകരുടെ യോഗ്യത സംബന്ധിച്ചും ആക്ഷേപമുന്നയിച്ചു. യോഗ്യതയില്ലാത്തവരാണ് ഇവിടെ അധ്യാപകരായത്തെുന്നതെന്നും ഒരു പഠനവകുപ്പിനും മേധാവികളില്ളെന്നും വിദ്യാര്‍ഥികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രശ്നപരിഹാര സെല്‍ പോലും പ്രവര്‍ത്തിക്കുന്നില്ളെന്നും രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ടോംസ് കോളജിനെതിരെ കോട്ടയം ജില്ല കലക്ടര്‍ക്കും നേരത്തേ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. വിദ്യാര്‍ഥി സംഘടനകളുടെയും രക്ഷിതാക്കളുടെ കൂട്ടായ്മയുടെയും പ്രതിഷേധം ശനിയാഴ്ചയും കോളജിനു മുന്നില്‍ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.