Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വയം പ്രസവമെടുത്തു;...

സ്വയം പ്രസവമെടുത്തു; ഒഡിഷ ദമ്പതികളുടെ നവജാത ശിശു മരിച്ചു

text_fields
bookmark_border
new born baby
cancel

തൃശൂർ: സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ചാലക്കുടിയിൽ ഒഡീഷ സ്വദേശികളായ ഗുല്ലി - ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ചാലക്കുടി മേലൂര്‍ ശാന്തി പുരത്ത് വാടക വീട്ടിലാണ് ഇവരുടെ താമസം. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ശാന്തി ആശാ വര്‍ക്കര്‍ നിര്‍ദേശിച്ചിട്ടും ആദ്യഘട്ടത്തിൽ ആശുപത്രിയില്‍ പോയിരുന്നില്ല.

കഴിഞ്ഞ തിങ്കളാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് വീട്ടില്‍ വെച്ച് പ്രസവം നടന്നു.

തുടര്‍ന്ന് ശാന്തി തന്നെ കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിച്ചു മാറ്റുകയായിരുന്നു. അമിത രക്ത സ്രാവത്തെത്തുടർന്നാണ് കുഞ്ഞ് മരിച്ചത്. വിവരം അറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ കുഞ്ഞിന് ജീവനില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New Born Baby died
News Summary - took birth on her own; Newborn child of Odisha couple dies
Next Story