ടൂൾ കിറ്റ്: മോദി സർക്കാറിന്‍റേത് ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് സമീപനം -ചെന്നിത്തല
text_fieldsആലപ്പുഴ: കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദി സർക്കാർ തുടരുന്നത് ജനാധിപത്യത്തിന് നേരെയുള്ള കടന്നു കയറ്റവും ഫാസിസ്റ്റ് സമീപനവുമാണെന്ന് ചെന്നിത്തല പറഞ്ഞു.
ടൂൾ കിറ്റ് കേസിൽ ഗൗരവതരമായ സാഹചര്യമാണുള്ളത്. കർഷക സമരത്തിന് പിന്തുണ നൽകിയുള്ള ടൂൾ കിറ്റ് പ്രചരണത്തിന്‍റെ പേരിൽ യുവാക്കളെയും പരിസ്ഥിതി പ്രവർത്തകരെയും തുറങ്കിലടക്കുന്ന കേന്ദ്ര നടപടിയിൽ പ്രതിഷേധിക്കുന്നു.
ജനാധിപത്യത്തെ കുഴിച്ചുമൂടാനുള്ള നീക്കമാണിത്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. അറസ്റ്റ് നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഐശ്വര്യ കേരളയാത്രയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.