Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരം മുറി:...

മരം മുറി: ഒളിച്ചുവെക്കുന്നതാര്​? ബെന്നിച്ചൻ തോമസ് വനംവകുപ്പിന്​ നൽകിയ കത്ത്​ പുറത്ത്​

text_fields
bookmark_border
മരം മുറി: ഒളിച്ചുവെക്കുന്നതാര്​? ബെന്നിച്ചൻ തോമസ് വനംവകുപ്പിന്​ നൽകിയ കത്ത്​ പുറത്ത്​
cancel

തിരുവനന്തപുരം: ബേ​ബി ഡാ​മി​ന്​ സ​മീ​പ​ത്തെ 15 മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ അനുമതി നൽകി ഉത്തരവിറക്കിയത് ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞാണെന്ന്​ സസ്​പെൻഷനിലായ ചീഫ് വൈൽഡ് ലൈഫ് വാ‍ർഡൻ ബെന്നിച്ചൻ തോമസ്. ഇതുസംബന്ധിച്ച്​ ബെന്നിച്ചൻ വനം വകുപ്പിന്​ എഴുതിയ കത്തുൾപ്പെടെ കൂടുതൽ തെളിവുകൾ പുറത്തുവന്നു​.


ന​വം​ബ​ർ ര​ണ്ടി​ന് ജ​ല​വി​ഭ​വ അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ് ത​മി​ഴ്​​നാ​ടി​ന​യ​ച്ച യോ​ഗ​ത്തി​െൻറ മി​നി​റ്റ്​​​സും നേരത്തെ പുറത്തുവന്നിരുന്നു. ​ജലവിഭവ വകുപ്പ് അഡിഷണൽ സെക്രട്ടറി മൂന്നു പ്രാവശ്യം യോഗം നടത്തിയെന്ന് കത്തിൽ ബെനനിച്ചൻ വ്യക്തമാക്കുന്നുണ്ട്. മരം മുറിക്കുള്ള അനുമതി വേഗത്തിലാകണമെന്ന് നിർദ്ദേശിച്ചു. മരം മുറിക്കാൻ കേന്ദ്രാനുമതി ആവശ്യമില്ലെന്നും കത്തിൽ പറയുന്നു.

മരം മുറിക്ക്​ അനുമതി നൽകിയ വിവാദ ഉത്തരവ്​ കഴിഞ്ഞ ദിവസം കേരളം റദ്ദാക്കിയിരുന്നു. പിന്നാലെ, ഔദ്യോഗിക കൃത്യനിർവഹണം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി, ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡും ചെയ്തു. മന്ത്രിസഭ അറിയാതെയാണ് ഉത്തരവെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

മരം മുറിയ്ക്കാനുള്ള ഫയൽ നീക്കം അഞ്ചു മാസം മുമ്പാണ്​ തുടങ്ങിയത്​. തമിഴ്നാടിന്‍റെ ആവശ്യത്തിൽ തീരുമെടുക്കാൻ മേയ് മാസത്തിലാണ് വനംവകുപ്പിൽ നിന്ന് ഫയൽ ജലവിഭവകുപ്പിലെത്തുന്നതെന്ന് ഇ ഫയൽ രേഖകള്‍ വ്യക്തമാക്കുന്നു.

മരംമുറി അനുമതി; കേരള -തമിഴ്​നാട്​ ചർച്ചയുടെ മിനിറ്റ്​സ്​ പുറത്ത്​

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള-​ത​മി​ഴ്നാ​ട് ഉ​ദ്യോ​ഗ​സ്​​ഥ​ർ വി​ശ​ദ​മാ​യി ച​ർ​ച്ച​ചെ​യ്ത ശേ​ഷ​മാ​ണ് ബേ​ബി ഡാ​മി​ന്​ സ​മീ​പ​ത്തെ 15 മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന​തി​ന്​ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ. ന​വം​ബ​ർ ര​ണ്ടി​ന് ജ​ല​വി​ഭ​വ അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ് ത​മി​ഴ്​​നാ​ടി​ന​യ​ച്ച യോ​ഗ​ത്തി​െൻറ മി​നി​റ്റ്​​​സ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 17ന് ​ന​ട​ന്ന വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ മ​രം മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് കേ​ര​ളം ത​മി​ഴ്നാ​ടി​നെ അ​റി​യി​ച്ചി​രു​ന്നു. ന​വം​ബ​ർ ഒ​ന്നി​ലെ ജ​ല​വി​ഭ​വ അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ് വി​ളി​ച്ച യോ​ഗം ഉ​ൾ​പ്പെ​ടെ, ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ചീ​ഫ്​ വൈ​ൽ​ഡ്​ ​ൈല​ഫ്​ വാ​ർ​ഡ​ൻ ബെ​ന്നി​ച്ച​ൻ തോ​മ​സ് ന​വം​ബ​ർ അ​ഞ്ചി​ന് മ​രം​മു​റി​ക്ക് അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

മ​രം​മു​റി വി​ഷ​യ​ത്തി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക് പ​ങ്കി​ല്ലെ​ന്നും ജ​ല​വി​ഭ​വ വ​കു​പ്പ് സെ​ക്ര​ട്ട​റി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​ല്ലെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​ൻ ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇൗ ​വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന​ത്.

ജ​ല​വി​ഭ​വ വ​കു​പ്പ്​ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി ടി.​കെ. ജോ​സി​െൻറ​യും വ​നം-​വ​ന്യ​ജീ​വി പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ്കു​മാ​ർ സി​ൻ​ഹ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടി​ട​ത്ത്​ ​യോ​ഗ​ങ്ങ​ൾ ന​ട​ന്ന​താ​യി ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ബെ​ന്നി​ച്ച​ൻ തോ​മ​സ്​ വി​ശ​ദീ​ക​ര​ണം ന​ൽ​കി.

അ​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ മ​രം​മു​റി വി​ഷ​യ​ത്തി​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചും ചീ​ഫ്​ സെ​ക്ര​ട്ട​റി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. മ​രം​മു​റി അ​നു​മ​തി വി​വാ​ദ​മാ​യ​പ്പോ​ൾ, ഒ​ന്നാം തീ​യ​തി യോ​ഗം ചേ​ർ​ന്നി​ല്ലെ​ന്നാ​ണ് ടി.​കെ. ജോ​സ് ജ​ല​വി​ഭ​വ​മ​ന്ത്രി​യെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ‌, സെ​പ്റ്റം​ബ​ർ 17ന് ​ന​ട​ന്ന യോ​ഗ​ത്തി​െൻറ വി​ശ​ദ​മാ​യ മി​നി​റ്റ്സി​െൻറ കാ​ര്യം സ​ർ​ക്കാ​റി​ൽ​നി​ന്ന് മ​റ​ച്ചു​വെ​ക്കു​ക​യോ സ​ർ​ക്കാ​ർ മ​റ​ച്ചു​വെ​ക്കു​ക​യോ ചെ​യ്തു.

ഇ​തി​നു​ശേ​ഷ​മാ​ണ് കു​റ്റ​മെ​ല്ലാം ബെ​ന്നി​ച്ച​നി​ൽ ചു​മ​ത്തി സ​സ്പെൻറ്​ ചെ​യ്ത​ത്. ബെ​ന്നി​ച്ച​ൻ സ​ർ​ക്കാ​റി​ന്​ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ക്കു​റു​പ്പി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ശ​ദ​മാ​ക്കു​ന്ന​തി​നൊ​പ്പം സെ​പ്റ്റം​ബ​ർ 17ലെ ​യോ​ഗ​ത്തി​െൻറ മി​നി​റ്റ്സും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ബെന്നിച്ചൻ തോമസി​െൻറ സസ്പെൻഷൻ ഉത്തരവിറങ്ങി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബിഡാമിന്​ പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കി വിവാദ ഉത്തരവിറക്കിയ ചീഫ്​ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറങ്ങി. അണക്കെട്ടിന് പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് നല്‍കിയ അനുമതി റദ്ദാക്കിയ ഉത്തരവും പുറത്തിറങ്ങി.

ബുധനാഴ്​ചത്തെ മന്ത്രിസഭായോഗ തീരുമാനപ്രകാരമാണ് മരംമുറി ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്.

മന്ത്രിതല ചര്‍ച്ചകള്‍ നടത്താതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും ഉത്തരവിറക്കിയതിനാലാണ്​ ബെന്നിച്ചന്‍ തോമസിനെ സസ്‌പെൻറ്​ ചെയ്യുന്നതെന്ന് ഉത്തരവില്‍ പറയുന്നു. 1969 ലെ ഓള്‍ ഇന്ത്യാ സര്‍വീസ് പെരുമാറ്റച്ചട്ട ലംഘനമാണ് ബെന്നിച്ചന്‍ തോമസി​െൻറ നടപടി. പി.സി.സി.എഫ് റാങ്കിലുള്ള വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്​ഥരില്‍ ഒരാളാണ് ബെന്നിച്ചന്‍ തോമസ്. അതേസമയം ​സസ്​പെൻഷൻ നടപടികളിൽ ​െഎ.എഫ്​​.എസ്​ ഉദ്യോഗസ്​ഥരുടെ സംഘടന മുഖ്യമന്ത്രിയെ പ്രതി​ഷേധമറിയിച്ചിട്ടുണ്ട്​.

ചീഫ്​ വൈൽഡ്​ ​ൈലഫ്​ വാര്‍ഡനെതിരായ നടപടിക്ക്​ പുറമെ മറ്റ്​ ഉന്നത ഉദ്യോഗസ്​ഥർക്ക്​ പങ്കുണ്ടോയെന്നറിയാൻ ചീഫ്​ സെക്രട്ടറിയെ ചുമലപ്പെടുത്തുകയും ചെയ്​തിട്ടുണ്ട്​.

യോഗം ചേർന്നിട്ടില്ല; ആവർത്തിച്ച്​ മന്ത്രി റോഷി അഗസ്​റ്റിൻ

കോ​ട്ട​യം: വി​വാ​ദ മ​രം​മു​റി ഉ​ത്ത​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വം​ബ​ർ ഒ​ന്നി​ന് സെ​ക്ര​ട്ട​റി​ത​ല യോ​ഗം ചേ​ർ​ന്നി​ട്ടി​ല്ലെ​ന്ന്​ ആ​വ​ർ​ത്തി​ച്ച് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​ൻ. യോ​ഗ​ത്തി​ന്​ മി​നി​റ്റ്​​സോ തീ​രു​മാ​ന​ങ്ങ​ളോ ഇ​ല്ല. ഒ​ന്നി​ന്​ യോ​ഗം ചേ​ർ​ന്ന​തി​െൻറ രേ​ഖ​യു​ണ്ടെ​ങ്കി​ൽ കാ​ണി​ക്ക​ണം. യോ​ഗം ചേ​ർ​ന്നി​ട്ടി​ല്ലെ​ന്നാ​ണ്​ ത​െൻറ ബോ​ധ്യം. യോ​ഗം ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ്​ ജ​ല​വി​ഭ​വ സെ​ക്ര​ട്ട​റി ത​ന്നോ​ട്​ പ​റ​ഞ്ഞ​തെ​ന്നും മ​​ന്ത്രി പാ​ലാ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ്ര​തി​ക​രി​ച്ചു.

ടി.​കെ. ജോ​സ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി മി​നി​റ്റ്​​സു​ണ്ടെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ടും. ജോ​സി​നെ സം​ര​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത ത​നി​ക്കി​ല്ല. അ​ദ്ദേ​ഹ​ത്തി​െൻറ പ​ങ്കും അ​ന്വേ​ഷി​ക്കാ​ൻ ചീ​ഫ്​ സെ​ക്ര​ട്ട​റി​ക്ക്​ അ​ധി​കാ​ര​മു​ണ്ട്. ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യി​ട്ടി​ല്ല. മ​രം​മു​റി ഉ​ത്ത​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ റി​പ്പോ​ർ​ട്ട്​ വ​രു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാം.17ന് ​ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​രം മു​റി​ക്കാ​ൻ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല. പ​ല വി​ഷ​യ​ങ്ങ​ളും അ​തി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. തീ​രു​മാ​നം എ​ടു​ത്തോ​യെ​ന്ന​താ​ണ്​ പ്ര​ശ്​​നം. ഉ​ണ്ടെ​ങ്കി​ൽ താ​​നോ ത​െൻറ ഓ​ഫി​സോ അ​റി​ഞ്ഞി​ട്ടി​ല്ല. എ​ല്ലാ യോ​ഗ​ങ്ങ​ളും മ​ന്ത്രി അ​റി​യ​ണ​മെ​ന്നി​ല്ല. തീ​രു​മാ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ മ​ന്ത്രി അ​റി​യ​ണം. തീ​രു​മാ​നം എ​ടു​ത്തെ​ങ്കി​ൽ അ​ത് തെ​റ്റാ​ണ്. വി​വാ​ദ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇതിന്​ പ്ര​സ​ക്തി​യി​ല്ല. ത​െൻറ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ വീ​ഴ്​​ച​യു​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ക്കും. ചീ​ഫ്​ ​െസ​ക്ര​ട്ട​റി​യു​െ​ട റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കും. ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ മ​റു​പ​ടി​യി​ല്ല -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tree cuttingmullapperiyar damBennichan Thomas
News Summary - Top officials were aware of the order to cut down mullapperiyar trees letter by Bennichan Thomas to Forest Department
Next Story