Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകല്യാണ മേക്കപ്പിനിടെ...

കല്യാണ മേക്കപ്പിനിടെ പീഡനം: മേക്കപ്പ് ആർട്ടിസ്റ്റിന് മുൻകൂർ ജാമ്യം

text_fields
bookmark_border
കല്യാണ മേക്കപ്പിനിടെ പീഡനം: മേക്കപ്പ് ആർട്ടിസ്റ്റിന് മുൻകൂർ ജാമ്യം
cancel
Listen to this Article

കൊച്ചി: കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക്​ ​ഹൈകോടതിയുടെ മുൻകൂർ ജാമ്യം. സ്ത്രീത്വത്തെ അപമാനിച്ചെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ്​ ജസ്റ്റിസ് പി. ഗോപിനാഥ് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്​. ആരോപണങ്ങൾ ഗൗരവമുള്ളതാണെങ്കിലും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന്​ വിലയിരുത്തിയാണ് ഉത്തരവ്​.

നവവധുവിനെ ഒരുക്കുമ്പോൾ ശരീരത്തിൽ സ്പർശിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമടക്കമുള്ള പരാതികളിലാണ്​ ഇയാൾക്കെതിരെ കേസെടുത്തത്​. ആസ്ട്രേലിയയിൽ താമസിക്കുന്ന മലയാളി യുവതിയടക്കം നൽകിയ പരാതികളിലാണ് കേസ്​. സമാനമായ പരാതി മറ്റ് രണ്ട് യുവതികളും സാമൂഹിക മാധ്യമങ്ങളിലൂടെയും ഉന്നയിച്ചു.

എന്നാൽ, തന്നെ മേക്കപ്പ് തൊഴിൽ മേഖലയിൽനിന്ന് പുറത്താക്കാൻ കെട്ടിച്ചമച്ചതാണ് കേസെന്നായിരുന്നു അനീസിന്റെ വാദം. അടുത്തിടെ ഒരു ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ഇതേ പരാതി ഉയർന്നിരുന്നു.

ഈ സംഭവത്തിന് മാധ്യമ ശ്രദ്ധ ലഭിച്ചതിനെത്തുടർന്ന് ഒരു യുവതി തനിക്കെതിരെ സോഷ്യൽ മീഡിയയിൽ കാമ്പയിൻ തുടങ്ങിയെന്നും ഇതിന്റെയടിസ്ഥാനത്തിലാണ് മറ്റുള്ളവർ പരാതിയുമായി രംഗത്തെത്തിയതെന്നും അനീസ് വാദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsmakeup artist
News Summary - Torture during wedding makeup Bail for makeup artist
Next Story