ക്യു ആർ കോഡ് 'ആപ്പാ'കുമോ? ടൂറിസ്റ്റ് ഗൈഡുകൾക്ക് ആശങ്ക
text_fieldsമൂന്നാര്‍: മൂന്നാറിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ക്യു ആര് കോഡ് ആപ്പുമായി സബ്കലക്ടറും കൂട്ടരും രംഗത്തെത്തിയതോടെ തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് മൂന്നാറില്‍ ഗൈഡായി തൊഴിലെടുക്കുന്ന വിഭാഗം. ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രിയപാര്‍ട്ടികള്‍ക്ക് ഈ വിഭാഗം നിവേദനം നല്കി.
മൂന്നാറിലെ ടൂറിസം കേന്ദ്രങ്ങളിലേക്കെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സബ്കലക്ടറുടെ നേതൃത്വത്തിൽ ക്യു ആര് കോഡ് ആപ്പുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് വര്‍ഷങ്ങളായി മൂന്നാറിലും പരിസരപ്രദേശങ്ങളിലും ഗൈഡുമാരായി തൊഴിലെടുക്കുന്നവർ ആശങ്കയിലായത്.
മുന്നൂറോളം ഗൈഡുമാരാണ് മൂന്നാറിെൻറ വിനോദസഞ്ചാരികളെ ആശ്രയിച്ച് തൊഴിലെടുക്കുന്നത്. സര്‍ക്കാറിെൻറ അംഗീകൃത ഐ.ഡി കാര്‍ഡുകളും കൈവശമുണ്ടെന്ന് ഇവര്‍ പറയുന്നു. മൂന്നാറിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള വഴിയും മറ്റ് പ്രാഥമികവിവരങ്ങളും നല്കാന് സാധിക്കുന്ന വൈബ്സൈറ്റ് നിര്‍മിക്കുകയും ഈ വെബ്സൈറ്റിലേക്ക് നയിക്കുന്ന ക്യു ആര് കോഡ് സ്റ്റിക്കറുകള്‍ പൊതുയിടങ്ങളിലും വാഹനങ്ങളിലും ഹോട്ടലുകളിലും പതിക്കുകയും ചെയ്യുന്നതാണ് പുതിയ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.