ഇടുക്കി അണക്കെട്ടിൽ സഞ്ചാരികൾക്ക് പ്രവേശനാനുമതി
text_fieldsചെറുതോണി: ഇടവേളക്കുശേഷം ഇടുക്കി അണക്കെട്ടിൽ സഞ്ചാരികൾക്ക് പ്രവേശനാനുമതി. ശനി, ഞായർ ദിനങ്ങളിലാണ് പ്രവേശനത്തിന് അനുമതി. ഇതോടൊപ്പം ഹിൽവ്യൂ പാർക്കിെൻറ പ്രവർത്തനം ആരംഭിച്ചതും ഇടുക്കി ജലാശയത്തിൽ ബോട്ടിങ് തുടങ്ങിയതും സഞ്ചാരികൾക്ക് ആശ്വാസമായിട്ടുണ്ട്.
ഞായറാഴ്ച 500ലധികം സഞ്ചാരികളാണ് അണക്കെട്ടിലെത്തിയത്. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നാണ് നിർദേശം. 10 വയസ്സിൽ താഴെയുള്ളവരെയും 60 വയസ്സ് കഴിഞ്ഞവരെയും ബോട്ടിലും ബഗ്ഗികാറിലും യാത്ര അനുവദിക്കില്ല.
അണക്കെട്ട് സന്ദർശിക്കുന്നതിന് 25 രൂപയാണ് ഫീസ്. ഹിൽവ്യൂ പാർക്ക് സന്ദർശനവും ബോട്ടിങ്ങും എല്ലാ ദിവസവുമുണ്ട്. വനംവകുപ്പിെൻറ മേൽനോട്ടത്തിലാണ് ബോട്ടിങ്.
20 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ സമൂഹ അകലം പാലിക്കേണ്ടതിനാൽ 10 പേർക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. ജലാശയത്തിലെ ജലനിരപ്പ് 2394 അടി ആയതോടെ കാഴ്ച സഞ്ചാരികൾക്ക് ആനന്ദം പകരുന്നതാണ്. വിവിധ ജില്ലകളിൽനിന്ന് സഞ്ചാരികൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ ടൂറിസം മേഖല പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.