ടൗട്ടെ, ഓഖിക്ക് സമാനം; എന്തും സംഭവിക്കാം, കണ്ടറിയണം
text_fieldsതിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊള്ളുന്ന 'ടൗട്ടെ' ചുഴലിക്കാറ്റ് കേരളത്തെ വിറപ്പിച്ച 'ഓഖി'ക്ക് സമാനമെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റിെൻറ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും പ്രഭാവം കൊണ്ട് അടുത്ത 48 മണിക്കൂർ കാറ്റായും പേമാരിയായും വെള്ളപ്പൊക്കമായും കടൽക്ഷോഭമായും മണ്ണിടിച്ചിലായും ടൗട്ടെ കേരളത്തിലുമെത്തുമെന്ന് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
അറബിക്കടലിൽ 2017 നവംബർ 29 ന് ന്യൂനമർദമായി രൂപംകൊണ്ട് 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറിയ ഓഖിയുടെ മൂന്നിലൊരുഭാഗം മാത്രമാണ് തെക്കൻ കേരളത്തിൽ ആഞ്ഞടിച്ചത്. 52 പേർ മരിക്കുകയും 104 പേരെ കടലിൽ കാണാതായെന്നുമാണ് സർക്കാർ കണക്ക്. 56 വീട് പൂർണമായും 799 വീട് ഭാഗികമായും തകർന്നു. സമാന അവസ്ഥയാണ് ടൗട്ടെക്കും. ന്യൂനമർദഘട്ടത്തിൽതന്നെ തിരുവനന്തപുരത്ത് വെള്ളിയാഴ്ച 13 വീട് പൂർണമായും 25 വീട് ഭാഗികമായും തകർന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം പ്രളയസമാന വെള്ളത്തിലാണ്.
ടൗട്ടെയുടെ കേന്ദ്രഭാഗം കേരളതീരത്തുനിന്ന് 300- 400 കിലോമീറ്റർ അകലെയാണെങ്കിലും വ്യാസം 500- 600 കിലോമീറ്റർ ചുറ്റളവിലാണ്. അതിനാൽ ടൗട്ടെയുടെയും മൂന്നിലൊരുഭാഗം കേരള തീരത്തോട് കടന്നുപോകുമെന്ന് കൊച്ചി സര്വകലാശാല കാലാവസ്ഥാ വിഭാഗം അസി. പ്രഫസർ ഡോ. എസ്. അഭിലാഷ് പറഞ്ഞു. ചുഴലിക്കാറ്റിെൻറ മഴയും കാറ്റുമടങ്ങുന്ന ഭാഗം കേരള തീരത്തെ ഉലയ്ക്കും. വടക്കൻ കേരളത്തെയായിരിക്കും കൂടുതൽ ബാധിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട രേഖചിത്രം വ്യക്തമാക്കുന്നു.
കാലവർഷ കാറ്റും ടൗട്ടെയെ സ്വാധീനിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. അതിനാൽ അടുത്ത 48 മണിക്കൂർ ആഴക്കടലിൽ ഭീമാകാര തിരമാലക്കും തീരദേശങ്ങളിൽ തിരമാലയുടെ ഉയരം നാല് മീറ്ററിന് മുകളിലാകാനും സാധ്യതയുണ്ട്. വലിയ കടലാക്രമണവും ഉണ്ടായേക്കാം.
അറബിക്കടലിൽ രൂപം കൊള്ളുന്ന ചുഴലി നേരത്തേ കേരളത്തിന് ഭീഷണിയല്ലായിരുന്നു. 30 വർഷത്തിനിടെ 28 ചുഴലിക്കാറ്റ് രൂപപ്പെെട്ടങ്കിലും കേരളത്തിലെ ജീവന് ഭീഷണിയുയർത്തില്ല. എന്നാൽ, കാലാവസ്ഥ വ്യതിയാനത്തിൽ അറബിക്കടലിെൻറ ഉപരിതല ചൂട് കൂടിയതോടെ ചുഴലികൾ കേരളത്തെയും ചുറ്റിപ്പിണയുകയാണ്. ഇനിയുള്ള കാലത്ത് കേരളം ചുഴലിക്കാറ്റ് ഭീഷണിയിൽനിന്ന് മുക്തമാകില്ലെന്നും കാലാവസ്ഥ നിരീക്ഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.