ശ്രീജിത്തിന്‍റെ സമരത്തിന് പിന്തുണയുമായി നടൻ ടൊവീനൊയും -VIDEO
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റ് പടിക്കൽ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നിരവധി പേർ രംഗത്ത്. നടൻ ടൊവീനോ തോമസ്, കോൺഗ്രസ് നേതാവ് വി.എം സുധീരൻ എന്നിവർ ശ്രീജിത്തിനെ കണ്ട് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പൊലീസ് കസ്റ്റഡിയിലിരിെക്ക മരിച്ച നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിെൻറ ഘാതകരെ കണ്ടെത്താൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം ചെയ്യുന്നത്.
നിയമം അനുശാസിക്കുന്ന രീതിയിൽ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ നൽകണമെന്ന് നടൻ ടൊവിനൊ തോമസ് പറഞ്ഞു. അപ്പോൾ മാത്രമേ ഇന്ത്യൻ ഭരണഘടനയിലുള്ള വിശ്വാസം തിരിച്ചു പിടിക്കാൻ പറ്റുവെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ലാക്കോടു കുടിയല്ല വിഷയത്തിൽ ഇടപെടുന്നത്. തനിക്ക് രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്നുമില്ല. െഎക്യത്തിെൻറ രാഷ്ട്രീയമാണ് തെൻറത്. ഏെതങ്കിലും ഒരു വിഭാഗം ആളുകളെ പീഡിപ്പിക്കുക എന്നതിനല്ല, ശ്രീജീവിെൻറ കസ്റ്റഡി മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് സമരം. ഇതിെൻറ പേരിൽ മുഴുവൻ പൊലീസ് സേനയെയും കുറ്റപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകരുത്, പോകുകയുമില്ല.
ഇവിടെ വന്നവർ സമാധാനപരമായാണ് സമരം ചെയ്യുന്നത്. ഇത് കാണേണ്ടവർ കാണുകയും ചെയ്യേണ്ടവർ വേണ്ടത് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ശ്രീജിത്തിന് തെൻറ ഭാഗത്തു നിന്ന് എല്ലാ പിന്തുണയുമുണ്ടാകുെമന്നും ടൊവിനൊ പറഞ്ഞു.
764 ദിവസമായി സമരംചെയ്യുന്ന ശ്രീജിത്തിെൻറ ശാരീരികസ്ഥിതി മോശമായതിനെത്തുടർന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്. രണ്ടു ദിവസം മുമ്പാണ് ശ്രീജിത്തിെൻറ സമരത്തെ നവമാധ്യമങ്ങൾ ഏറ്റെടുത്തത്. ‘നീതി വൈകുന്നതും നീതി നിഷേധമാണെന്ന’ ഹാഷ് ടാഗിലൂടെയാണ് ശ്രീജിത്തിെൻറ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നത്.
2014ൽ പാറശ്ശാല പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജീവ് മരിച്ചുവെന്നാണ് കേസ്. പൊലീസ് കംപ്ലയിൻറ് അതോറിറ്റിയുടെ ഉത്തരവിനെത്തുടർന്ന് നഷ്ടപരിഹാരം എന്ന നിലയിൽ 10 ലക്ഷം രൂപ സർക്കാർ കുടുംബത്തിന് നൽകിയിരുന്നു.
സി.ബി.ഐ കേസ് ഏറ്റെടുക്കുംവരെ സമരം തുടരാനാണ് ശ്രീജിത്തിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.