ഏലക്കയിൽ വിഷാംശം: ഹൈകോടതി നിരീക്ഷണത്തോട് യോജിക്കുന്നു- ദേവസ്വം ബോർഡ് പ്രസിഡന്‍റ്
text_fieldsതിരുവനന്തപുരം: ശബരിമലയിൽ വിതരണം ചെയ്യുന്ന അരവണയിലെ ഏലക്കയിൽ ഗുരുതരമായ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന ഹൈകോടതി നിരീക്ഷണത്തോട് യോജിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപൻ പറഞ്ഞു.
അതേസമയം ഏലക്ക വിതരണം ചെയ്യുന്ന കരാറുകാർ തമ്മിലുള്ള കിടമത്സരമാണ് പരാതിക്കു പിന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയെ സമീപിച്ചത് ഒരു കാരാറുകാരനാണെന്നാണ് മനസ്സിലാക്കുന്നത്. ഇൗ പരാതിക്കാരന്റെ ഏലക്കക്കും ഗുണനിലവാരമില്ലായിരുന്നു.
കോടതി നിര്‍ദേശത്തെ തുടർന്ന് അരവണ വിതരണം നിര്‍ത്തിവെച്ചിട്ടുണ്ട്. ഏലക്ക ഉപയോഗിക്കാത്ത അരവണ ലഭ്യമാക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു.ഇനി ഇത്തരത്തിലൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ദേവസ്വം ബോര്‍ഡ് പ്രത്യേകം ശ്രദ്ധിക്കും. ഇപ്പോള്‍ ലക്ഷ്യം മകരവിളക്ക് നന്നായി നടത്തുക മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏലക്കയിൽ വലിയ തോതിൽ കീടനാശിനിയുടെ അളവ് കണ്ടെത്തിയതിനെ തുടർന്നാണ് അരവണ വിതരണം ഹൈകോടതി തടഞ്ഞത്. ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍റേർഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ) യുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.