കെ.എൻ.എം: ടി.പി. അബ്ദുല്ല കോയ മദനി സംസ്ഥാന പ്രസിഡന്റ്; എം. മുഹമ്മദ് മദനി ജനറൽ സെക്രട്ടറി
text_fieldsകോഴിക്കോട്: 2024-29 വർഷത്തെ കെ.എൻ.എം ഭാരവാഹികളെ തെരഞ്ഞെടുത്തു. 35 അംഗ ഭരണസമിതിയാണ് നിലവിൽ വന്നത്. കെ.എൻ.എം സംസ്ഥാന പ്രസിഡന്റായി ടി.പി. അബ്ദുല്ല കോയ മദനിയെയും ജനറൽ സെക്രട്ടറിയായി എം. മുഹമ്മദ് മദനിയെയും നേരത്തേ തെരഞ്ഞെടുത്തിരുന്നു. നൂർ മുഹമ്മദ് നൂർഷയാണ് ട്രഷറർ.
വൈസ് പ്രസിഡന്റുമാരായി എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട്, പി.പി. ഉണ്ണീൻ കുട്ടി മൗലവി, പി.കെ. അഹ്മദ്, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, ഡോ. ഹുസൈൻ മടവൂർ, എ.പി. അബ്ദുസ്സമദ്, പി.കെ. ഇബ്രാഹിം ഹാജി, പി.വി. ആരിഫ് എന്നിവരെ തെരഞ്ഞെടുത്തു. എ. അസ്ഗർ അലി, എം.ടി. അബ്ദുസ്സമദ് സുല്ലമി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഡോ. സുൾഫിക്കർ അലി, അബ്ദുറഹ്മാൻ മദനി പാലത്ത്, സി. മുഹമ്മദ് സലീം സുല്ലമി, ഡോ. കെ.എ. അബ്ദുൽ ഹസീബ് മദനി, എം. സ്വലാഹുദ്ദീൻ മദനി, ഡോ.പി.പി. അബ്ദുൽ ഹഖ് എന്നിവരാണ് സെക്രട്ടറിമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.