ജയിലിൽ കവർച്ച ആസൂത്രണം: കൊടി സുനിക്കെതിരെ അന്വേഷണം വഴിമുട്ടി
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷയനുഭവിച്ച് ജയിലിൽ കഴിയുേമ്പാ ൾ കൊടി സുനി കള്ളക്കടത്ത് സ്വർണം കവർച്ച ആസൂത്രണം ചെയ്ത് നടത്തിയ കേസിെൻറ അന്വേഷ ണം പാതിയിൽ വഴിമുട്ടി. നല്ലളം പൊലീസ് രജിസ്റ്റർ െചയ്ത കേസിൽ കോടതി അനുമതിയോട െ സുനിയെ ചോദ്യംചെയ്യുന്നതിൽ വരെ അന്വേഷണം എത്തിയെങ്കിലും പിന്നീടെല്ലാം ‘ഉന്നത ഇടപെ ടലിൽ’ തകിടം മറിയുകയായിരുന്നു. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
2017 ജൂലൈ 16നാണ് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. ഗൾഫിൽ നിന്നെത്തി കരിപ്പൂരിൽനിന്ന് കാറിൽ നാട്ടിലേക്ക് വരുകയായിരുന്ന തലശ്ശേരി ചൊക്ലി സ്വദേശി ഇസ്മാഈലിെന മോഡേൺ ബസാറിൽ തടഞ്ഞ് സ്വർണമടങ്ങിയ ബാഗ് കവരുകയായിരുന്നു. ബാഗിൽ സ്വർണമുള്ള കാര്യം വെളിപ്പെടുത്താതെ ഇസ്മാഈൽ നല്ലളം പൊലീസിൽ പരാതി നൽകി. കേസിൽ പന്തീരാങ്കാവ് സ്വദേശി ദിൽഷാദ്, കൊടൽ നടക്കാവ് സ്വദേശി അതുൽ, ചക്കുംകടവ് സ്വദേശി റാസിക് എന്നിവർ അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്തതോടെ ബാഗ് കവരാൻ കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്താണ് ക്വേട്ടഷൻ നൽകിയതെന്ന് വ്യക്തമായി. മാസങ്ങൾക്കുള്ളിൽ രഞ്ജിത്ത് പിടിയിലായി. ബാഗിൽ മൂന്നര കിലോ സ്വർണമുണ്ടായിരുന്നുവെന്നും ഇത് കൊല്ലത്തെ ജോനകപുരം സ്വദേശി കനകവിള പുത്തൻവീട്ടിൽ രാജേഷ് ഖന്ന എന്നയാൾക്ക് 80 ലക്ഷം രൂപക്ക് വിറ്റെന്നും ചോദ്യം െചയ്യലിൽ രഞ്ജിത്ത് മൊഴി നൽകി. രാജേഷ് ഖന്ന പിന്നീട് അറസ്റ്റിലായെങ്കിലും തൊണ്ടിമുതൽ കണ്ടെത്താനായില്ല.
വട്ടിപ്പലിശ ഇടപാടുണ്ടായിരുന്ന രാജേഷ് ഖന്ന ഓപറേഷന് കുബേരയുമായി ബന്ധപ്പെട്ട് നേരത്തേ ജയിൽശിക്ഷ അനുഭവിച്ചിരുന്നു. ഈ സമയത്താണ് കൊടി സുനിയുമായി പരിചയപ്പെട്ടത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. രഞ്ജിത്ത് അറസ്റ്റിലായതിനു പിന്നാലെ രാജേഷ് ഖന്ന വിയ്യൂര്‍ ജയിലിലെത്തി സുനിയുമായി കൂടിക്കാഴ്ച നടത്തിയതായും അന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. നല്ലളം എസ്.ഐയായിരുന്ന എസ്.ബി. കൈലാസ് നാഥ് അന്വേഷിച്ച കേസ് കൊടി സുനിയുടെ പങ്ക് തെളിഞ്ഞതോടെ ചെറുവണ്ണൂര്‍ സി.ഐ പി. രാജേഷിന് കൈമാറി.
തുടർന്ന് 2017 നവംബർ അവസാനം വിയ്യൂർ ജയിലിൽ കൊടി സുനിയെ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (അഞ്ച്) കോടതി അനുമതിയോടെ സി.െഎ പി. രാജേഷിെൻറ നേതൃത്വത്തിൽ എസ്.ഐ എസ്.ബി. കൈലാസ് നാഥ്, അസി. കമീഷണർ വി.കെ. അബ്ദുൽ റസാഖിെൻറ കീഴിലെ ക്രൈം സ്ക്വാഡ് എന്നിവരടങ്ങിയ സംഘം ചോദ്യം ചെയ്തു. കവർച്ച ആസൂത്രണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൊടി സുനിയിൽ നിന്ന് ലഭിക്കുകയും ചെയ്തു. സുനി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്ന് സൂചന ലഭിച്ചതിനാൽ ഇതുസംബന്ധിച്ച വിവരങ്ങളും പൊലീസ് ശേഖരിച്ചു. 2017 ഏപ്രില്‍ മുതല്‍ ജൂലൈ 16 വരെയുള്ള കാലയളവിലെ മൊബൈല്‍ ഫോണ്‍കാള്‍ വിവരങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ കവർച്ച സംബന്ധിച്ച കൂടുതൽ വിവരങ്ങളും കിട്ടി. എന്നാൽ, ഇത്രയധികം മുന്നോട്ടുപോയ കേസ് പിന്നീട് അന്വേഷം വഴിമുട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.