ടി.പി കേസ്: ഉത്തരവ് കാത്ത് പൊലീസ്
text_fieldsകണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പത്തും പന്ത്രണ്ടും പ്രതികളായ കെ.കെ. കൃഷ്ണന്റെയും ജ്യോതിബാബുവിന്റെയും അറസ്റ്റ് ഉടനുണ്ടാവില്ല. ഇതുസംബന്ധിച്ച് പൊലീസിന് ഒരു നിർദേശവും ലഭിച്ചിട്ടില്ല. പ്രതികൾ നേരിട്ട് ഹൈകോടതിയിൽ ഹാജരാകുമെന്നാണ് സൂചന.
ഗൂഢാലോചന കുറ്റം തെളിഞ്ഞതിനാൽ ഇരുവർക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് ഉടൻ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണ് ഡിവിഷൻ ബെഞ്ച് നൽകിയ നിർദേശം. ഈമാസം 26ന് രാവിലെ 10.15ന് കേസിലെ മുഴുവൻ പ്രതികളെയും ഹൈകോടതിയിൽ ഹാജരാക്കണമെന്നും ഉത്തരവിലുണ്ട്. ആ നിലക്ക് ഉടൻ അറസ്റ്റിന് സാധ്യതയുണ്ടെങ്കിലും ഇതുസംബന്ധിച്ച് ജില്ല പൊലീസിന് പ്രത്യേക നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. 26ന് ഹൈകോടതിയിൽ ഇവരുടെ ശിക്ഷ സംബന്ധിച്ച് വാദം കേൾക്കും. അതിനാൽ, അന്നുതന്നെ ഇരുവരെയും കോടതിയിൽ ഹാജരാക്കാനാണ് സാധ്യത.
സി.പി.എം കോഴിക്കോട് വടകര കുന്നുമ്മക്കര ലോക്കൽ കമ്മിറ്റിയംഗം കെ.കെ. കൃഷ്ണനെയും കണ്ണൂർ പാനൂർ കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗം ജ്യോതി ബാബുവിനെയും കോഴിക്കോട്ടെ പ്രത്യേക വിചാരണകോടതി നേരത്തേ വെറുതെവിട്ടിരുന്നു. പ്രത്യേക വിചാരണ കോടതി വിധി റദ്ദാക്കിയാണ് ഇരുവരും കുറ്റക്കാരെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.