ടി.പി വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവിന് നീക്കം: ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
text_fieldsതിരുവനന്തപുരം: ശിക്ഷ ഇളവിനുള്ള ശിപാര്‍ശയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പോലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കിയത്. ടി.പി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം വിവാദമായിരുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
ടി.പി കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം വലിയ വിവാദം ഉയർത്തിയിരുന്നു. കെ.കെ.രമ എം.എൽ.എ ഗവർണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. പ്രതിപക്ഷം ഇക്കാര്യത്തിൽ അടിയന്തര പ്രമേയം കൊണ്ടു വന്നിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി നൽകാതെ സ്പീക്കർ മറുപടി നൽകി പ്രമേയം തള്ളിയ തീരുമാനവും വിവാദത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.