പൂക്കടയിലെ ഗൂഢാലോചനക്കേസ്; കെ.കെ. കൃഷ്ണന്റെ അപ്പീൽ അഡീ. സെഷൻസ് കോടതിക്ക് മടക്കി അയച്ചു
text_fieldsകൊച്ചി: ടി.പി. ചന്ദ്രശേഖരനെ വധിക്കാൻ ഓർക്കാട്ടേരിയിലെ പൂക്കടയിൽ പി. മോഹനനടക്കം സി.പി.എം നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന കേസ് ഹൈകോടതി കോഴിക്കോട് അഡീ. സെഷൻസ് കോടതിയുടെ പരിഗണനക്ക് തിരിച്ചയച്ചു.
പി. മോഹനനും നേതാക്കായ സി.എച്ച്. അശോകൻ, കെ.സി. രാമചന്ദ്രൻ, കെ.കെ. കൃഷ്ണൻ എന്നിവരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് വ്യാജ മഹസ്സർ നിർമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നൽകിയ ഹരജി അഡീ. സെഷൻസ് കോടതി തള്ളിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ സർക്കാറിന്റെ മുൻകൂർ അനുമതി ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി തള്ളിയത്.
ഇതിനെതിരെ കേസിൽ പ്രതി ചേർക്കപ്പെട്ട കെ.കെ. കൃഷ്ണൻ നൽകിയ അപ്പീലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.മഹസ്സർ തയാറാക്കിയ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജോസി ചെറിയാൻ, കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എൻ. വാസുദേവൻ, മഹസ്സറിൽ ഒപ്പിട്ട സമീപവാസി പ്രമോദ് എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.