ടി.പി. വധക്കേസ്: കടുത്തതും മാതൃകാപരവുമായ ശിക്ഷയാണെങ്കിലും, ഇതു പോരെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsആർ.എം.പി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഹൈകോടതിയുടെ വിധി കടുത്തതും മാതൃകാപരവുമാണെങ്കിലും ഇതുപോരെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ജയിലിൽ കിടന്നു നരകിച്ചാൽ മാത്രം പോര,ശിക്ഷിപ്പെട്ടവർക്കും ഇനി ശിക്ഷിക്കപ്പെടാൻ ഇരിക്കുന്നവരും തൂക്കു കയർ അർഹിച്ചിരുന്നു.
ടിപി ഓർമ്മിക്കപ്പെടുമ്പോ ഈ സ്ത്രീയുടെ നിശ്ചയദാർഢ്യവും ഓർമ്മിക്കപ്പെടുമെന്നും രാഹുൽ ഫേസ് ബുക്കിൽ കുറിച്ചു. ഒപ്പം കെ.കെ. രമക്ക് മുൻപിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ കടന്നുപോകുന്ന ഫോട്ടോ കൂടി പോസ്റ്റ് ചെയ്തു.
കുറിപ്പ് പൂർണ രൂപത്തിൽ:
കടുത്തതും മാതൃകാപരവുമായ ശിക്ഷയാണെങ്കിലും, ഇതു പോരായിരുന്നു എന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. ജയിലിൽ കിടന്നു നരകിച്ചാൽ മാത്രം പോര,ശിക്ഷിപ്പെട്ടവർക്കും ഇനി ശിക്ഷിക്കപ്പെടാൻ ഇരിക്കുന്നവരും തൂക്കു കയർ അർഹിച്ചിരുന്നു ... ടിപി ഓർമ്മിക്കപ്പെടുമ്പോ ഈ സ്ത്രീയുടെ നിശ്ചയദാർഢ്യവും ഓർമ്മിക്കപ്പെടും ......
ടി.പി ചന്ദ്രശേഖരൻ വധക്കേസ്: പ്രതികൾക്ക് വധശിക്ഷയില്ല; ആറുപേരുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി; 20 വർഷത്തേക്ക് പരോളില്ല
കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വധശിക്ഷയില്ല. ഒന്നു മുതൽ അഞ്ചു വരെ പ്രതികളുടെയും ഏഴാം പ്രതിയുടെയും ജീവപര്യന്തം ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഹൈകോടതി ഉയർത്തി. ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും നൽകിയ ഹരജികളിലാണ് കോടതി വിധി പറഞ്ഞത്.
കേസില്‍ കുറ്റക്കാരാണെന്ന് പുതുതായി കണ്ടെത്തിയ സി.പി.എം പ്രദേശിക നേതാക്കളായ കെ.കെ. കൃഷ്ണന്‍, ജ്യോതിബാബു എന്നിവര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. 20 വര്‍ഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവോ, പരോളോ നല്‍കരുതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ഒന്നു മുതൽ അഞ്ചുവരെ പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ. ഷിനോജ് എന്നിവരുടെ നിലവിലെ ജീവപര്യന്തം ശിക്ഷയാണ് ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയത്. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമെന്നാണ് കോടതി നിരീക്ഷിച്ചത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം.
നിരപരാധികളാണെന്നും കേസിൽ കുടുക്കിയ തങ്ങൾക്ക് വധശിക്ഷ വിധിക്കരുതെന്നും 11 പ്രതികളും കോടതിയെ ബോധിപ്പിച്ചിരുന്നു. ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്‍റെ സംരക്ഷണം, രോഗം, മാതാപിതാക്കളെ നോക്കൽ തുടങ്ങിയ കാരണങഅങളും പ്രതികൾ കോടതിയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.