ഓർമയിൽ വീണ്ടും ടി.പി; ഇടത് രാഷ്ട്രീയം ആടിയുലഞ്ഞ പാതിരാ കൊലയുടെ വ്യാഴവട്ടം
text_fieldsടി.പി വധക്കേസ് നാൾവഴി
2012 മേയ് നാല്: രാത്രി 10.10 ഓടെ കോഴിക്കോട് വടകര വള്ളിക്കാട് ജങ്ഷനിൽ ടി.പി. ചന്ദ്രശേഖരന്റെ ബൈക്കിൽ കൊലയാളി സംഘം ഇന്നോവ കാറിടിപ്പിച്ച് മറിച്ചിട്ട ശേഷം വെട്ടിക്കൊന്നു
മേയ് അഞ്ച്: ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി വിൽസൺ എം. പോളിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു, ഇന്നോവ കാർ കണ്ടെത്തി
മേയ് 14 : ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. സന്തോഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു
മേയ് 15: കൊലക്ക് ഉപയോഗിച്ച വാൾ കിണറ്റിൽ കൊണ്ടിട്ട ബാബു പ്രദീപ് അറസ്റ്റിൽ
മേയ് 16: സി.പി.എം നേതാവ് കെ.സി. രാമചന്ദ്രൻ അറസ്റ്റിൽ
മേയ് 17: കൂത്തുപറമ്പ് സി.പി.എം ഏരിയ ഓഫിസിലെ സെക്രട്ടറി ബാബു കസ്റ്റഡിയിൽ, കണ്ണൂർ കുന്നോത്തുപറമ്പ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി വടക്കയിൽ മനോജടക്കം രണ്ടുപേർ പിടിയിൽ
മേയ് 19: സി.പി.എം കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റിയംഗം ജ്യോതി ബാബു അറസ്റ്റിൽ
മേയ് 21: സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തനുവേണ്ടി ലുക്കൗട്ട് നോട്ടീസ്
-മേയ് 23: കൊലയാളി സംഘാംഗമെന്ന് കണ്ടെത്തിയ അണ്ണനെന്ന സിജിത് അറസ്റ്റിൽ
മേയ് 24: ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച്. അശോകൻ, ഏരിയ കമ്മിറ്റിയംഗം കെ.കെ. കൃഷ്ണൻ എന്നിവർ അറസ്റ്റിൽ
മേയ് 30: പ്രതി റഫീഖ് വടകര എസ്.പി ഓഫിസിൽ ഹാജരായി
ആഗസ്റ്റ് 13: 76 പേരെ പ്രതിയാക്കി വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം
ഒക്ടോബർ ഒമ്പത്: കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റി
ഒക്ടോബർ 10: ജൂലൈ 31നകം വിധി പറയണമെന്ന് ഹൈകോടതി നിർദേശം
നവംബർ 15: മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതിയിൽ വിചാരണക്ക് തുടക്കം
ഫെബ്രുവരി 13: ആയുധങ്ങളും ഇന്നോവയും സാക്ഷികൾ തിരിച്ചറിഞ്ഞു
ഫെബ്രുവരി 25: ടി.പി, സി.പി.എം വിട്ടതാണ് കൊലക്ക് കാരണമെന്ന് കെ.കെ. രമ കോടതിയിൽ അഞ്ചാം സാക്ഷിയായി മൊഴി നൽകി
മാർച്ച് ആറ്: ആദ്യത്തെ കൂറുമാറ്റം. ഒമ്പതാം സാക്ഷി കൂറുമാറിയതായാണ് പ്രഖ്യാപിച്ചത്
ഏപ്രിൽ 18: പി.കെ. കുഞ്ഞനന്തനടക്കം രണ്ട് പ്രതികളെ സുരക്ഷ കാരണങ്ങളാൽ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കോഴിക്കോട് ജില്ല ജയിലിലേക്ക് മാറ്റി
മേയ് നാല്: ടി.പിയുടെ ഒന്നാം ചരമവാർഷിക ദിനാചരണം, സുരക്ഷ
മേയ് ഒമ്പത്: പി. മോഹനൻ ഓർക്കാട്ടേരിയിലെ പൂക്കടയിൽ ഗൂഢാലോചന നടത്തിയെന്ന് 126ാം സാക്ഷിയുടെ മൊഴി
മേയ് 11: പ്രതി കൊടിസുനിയും സംഘവും മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ മർദിച്ചെന്ന് പരാതി
മേയ് 13: റിമാൻഡിൽ കഴിയുന്ന പി. മോഹനന്റെ ജാമ്യാപേക്ഷ തള്ളി
ജൂൺ 23: കൂറുമാറിയ പൊലീസ് ട്രെയിനി എം. നവീന് സസ്പെൻഷൻ
ജൂലൈ 31: സാക്ഷിവിസ്താരം പൂർത്തിയായി
സെപ്റ്റംബർ 11: വിചാരണക്കിടെ തെളിവില്ലെന്ന് കണ്ടെത്തി, സി.പി.എം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റംഗം കാരായി രാജനടക്കം 20 പ്രതികളെ പ്രത്യേക കോടതി വെറുതെ വിട്ടു
-സെപ്റ്റംബർ 24: പ്രതിഭാഗം സാക്ഷിവിസ്താരം തുടങ്ങി
-ഒക്ടോബർ 30: അന്തിമവാദം തുടങ്ങി
ഡിസംബർ 20: അന്തിമവാദം പൂർത്തിയാക്കി ജനുവരി 22ന് വിധിപറയാൻ മാറ്റി
2014 ജനുവരി ഒന്ന്: കൂറുമാറിയ ആറ് സാക്ഷികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹരജി
ജനുവരി 22: 12 പേർ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി 24 പേരെ വെറുതെവിട്ടു
ജനുവരി 28: 12ൽ 11 പ്രതികൾക്കും ജീവപര്യന്തവും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് 31ാം പ്രതിക്ക് മൂന്നുകൊല്ലം തടവും വിധിച്ച് പ്രത്യേക കോടതി ഉത്തരവ്
2023 സെപ്റ്റംബർ നാല്: വിവിധ അപ്പീലുകളിൽ ഹൈകോടതിയിൽ വാദം തുടങ്ങി
2024 ഫെബ്രുവരി 19: വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീൽ തള്ളിയ ഹൈകോടതി രണ്ടുപേർകൂടി കുറ്റക്കാരെന്ന് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.