ടി.പി വധം: സി.ബി.െഎ അന്വേഷണ ഹരജി മാറ്റി
text_fieldsെകാച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിെൻറ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സി.ബി.െഎയെ ഏൽപിക്കണമെന്ന ഹരജി ഹൈകോടതി ഫെബ്രുവരി 14ന് പരിഗണിക്കാൻ മാറ്റി. ഗൂഢാലോചന അന്വേഷിക്കാൻ എടച്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ചന്ദ്രേശഖരെൻറ ഭാര്യ കെ.കെ. രമ നൽകിയ ഹരജിയാണ് സിംഗിൾ ബെഞ്ചിെൻറ പരിഗണനയിലുള്ളത്.
ടി.പിയെ കൊലപ്പെടുത്തിയ സംഭവത്തിെൻറ ഗൂഢാലോചന അന്വേഷിക്കാൻ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ കേസാണിതെന്നും ഇനിയൊരു എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണം സാധ്യമല്ലെന്നും നേരേത്ത കേസ് പരിഗണിക്കെവ സർക്കാർ ബോധിപ്പിച്ചിരുന്നു. ഗൂഢാലോചന കേസിൽ ഒരുതവണ കോടതി പ്രതികളെ വെറുെത വിട്ടതിനാൽ ഇനി സി.ബി.ഐ അന്വേഷണം സാധ്യമാകുമോയെന്ന് കോടതിയും ആരാഞ്ഞിരുന്നു. ഇൗ സാഹചര്യത്തിൽ കേസിലെ നിയമപരമായ സാധ്യതയാണ് കോടതി പരിശോധിക്കുന്നത്. പ്രതികളെ വെറുെത വിട്ടതിന് പിന്നാലെ എടച്ചേരി പൊലീസ് ഗൂഢാലോചന ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തതിനെതിരെ കെ.കെ. കൃഷ്ണൻ ഉൾപ്പെടെ പ്രതികൾ നൽകിയ ഹരജിയിൽ തുടർ നടപടികൾ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.