ടി.പി വധം: ഗൂഢാലോചന കേസിലെ തുടർനടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു
text_fieldsകൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ എടച്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. രണ്ടുതവണ പ്രതിചേർക്കപ്പെടുകയും വെറുതെവിടുകയും ചെയ്ത കേസിൽ വീണ്ടും കേസെടുക്കുന്നത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന കെ.കെ. കൃഷ്ണന്‍ നൽകിയ ഹരജിയിലാണ് ഉത്തരവ്്.
2012 മേയ് നാലിന് ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷം വടകര പൊലീസെടുത്ത കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ച് കുറ്റപത്രം നൽകുകയും താനടക്കം പ്രതികളെ വെറുതെവിട്ട് വിധിയുണ്ടായതായും ഹരജിയിൽ പറയുന്നു. കൊലപാതകം നടത്താന്‍ 2009ല്‍ ഗൂഢാലോചന നടത്തിയെന്നപേരിൽ ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും വിചാരണക്കോടതി വെറുതെവിട്ടു. ഇതിന് പിന്നാലെയാണ് മറ്റൊരു പരാതിയിൽ എടച്ചേരി പൊലീസ് കേെസടുത്തത്. ഒരേ കുറ്റകൃത്യത്തിെൻറ പേരിൽ ഒന്നിലേറെ എഫ്.െഎ.ആര്‍ രജിസ്റ്റർ ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ളതാെണന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. ഒേര വിഷയത്തിൽ ഒന്നിലേറെ തവണ എഫ്.െഎ.ആർ ഇടുന്നത് നിയമപരമല്ലെന്നും പരാതിയും കേസും രാഷ്ട്രീയപ്രേരിതമാണെന്നും സർക്കാർ അഭിഭാഷകനും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.