ടി.പി ചന്ദ്രശേഖരൻ വധ ഗൂഢാലോചന സി.ബി.െഎക്ക് വിടണമെന്ന ഹരജി ഇന്ന് ൈഹകോടതിയിൽ
text_fieldsകൊച്ചി: ടി. പി ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചനക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ. രമ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈകോടതി പരിഗണിക്കും. പരാതിയില്‍ സിപിഐ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയെ അറിയിക്കും. സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ചോന്പാല പൊലീസ് 2012 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിക്കും.
വൈറ്റില മേല്‍പ്പാലം നിര്‍മാണത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയും ദേവസ്വം ബോര്‍ഡുകളുടെ ഭരണം രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും താല്പര്യത്തിനുസരിച്ചാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് ഹൈകോടതി പരിഗണിക്കും. വൈറ്റില മേൽപ്പാലത്തിെൻറ പ്ലാന്‍ അന്തിമമാക്കി പണി ആരംഭിച്ചതിനാല്‍ നിലവിലെ രൂപരേഖ മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചിട്ടുള്ളത്. കടവന്ത്ര, തൃപ്പൂണിത്തുറ, പൊന്നുരുന്നി വൈറ്റില ഹബ്ബ് തുടങ്ങിയ റോഡുകളില്‍ നിന്നുള്ള ഗതാഗതം സുഗമമാക്കാനുള്ള ബന്ധപ്പെട്ടവരുടെ ആവശ്യം രണ്ടാം ഘട്ട വികസനത്തില്‍ പരിഗണിക്കാമെന്നും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. പൊതു ജനത്തിന് ഉപകാരപ്പെടും വിധം മേല്‍പ്പാലം നിര്‍മ്മിക്കണമെന്നും ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നവരെ കേള്‍ക്കണമെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
ഹിന്ദു മത ആചാര പ്രകാരമല്ല ദേവസ്വം ഭരണമെന്ന് ആരോപിച്ചുള്ളഹരജിയാണ് ഹൈകോടതിയുടെ പരിഗണനയിൽ വരുന്ന മറ്റൊന്ന്. തിരുവിതാംകൂര്‍, കൊച്ചി, ദേവസ്വം ബോര്‍ഡുകള്‍ക്ക് ഒരു പ്രസിഡന്‍റും രണ്ട് അംഗങ്ങളും ഉള്‍പ്പെട്ട സംവിധാനമാണ്. അംഗങ്ങളില്‍ ഒരാളെ നിയമ സഭയിലെ ഹിന്ദു എംഎല്‍എമാരും മറ്റൊരാളെ മന്ത്രി സഭയിലെ ഹിന്ദു അംഗങ്ങളുമാണ് തെരഞ്ഞെടുക്കുന്നത്. ഹിന്ദു അംഗങ്ങള്‍ക്ക് അംഗത്തെ തെരഞ്ഞെടുക്കാന്‍ ഇടത്- വലത് മുന്നണികള്‍ വിപ്പ് നല്‍കുന്നുണ്ട്. ഹിന്ദുമത വിശ്വാസമല്ല, രാഷ്ട്രീയ താത്പര്യമാണ് ഇതിനു പിന്നിലെന്നും ഹര്‍ജി ആരോപിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.