Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.പി. വധക്കേസ്:...

ടി.പി. വധക്കേസ്: വിധിയിൽ പൂർണ തൃപ്തനാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഗൂഡാലോചന കേസ് എവിടെപ്പോയെന്ന് പോലും എനിക്കറിയില്ല

text_fields
bookmark_border
Thiruvanchoor Radhakrishnan
cancel

ആർ.എം.പി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് വിധിയിൽ പൂർണ തൃപ്തനാണെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ സംഭവവുമായി ബന്ധപ്പെട്ട് 117 പേരെ ജയിലിൽ അടച്ചിരുന്നു. കൊടിസുനിയെപ്പോലുള്ളവരെ അറസ്റ്റ് ചെയ്തത് എത്ര കഷ്ടപ്പെട്ടാണെന്ന് എല്ലാവർക്കും അറിയാവുന്നതല്ലെ. ആ സംഭവം ഓർക്കുന്നവർക്ക് അത് വ്യക്തമാകും. ആ കേസ് നന്നായി നടന്നു. കോടതി നടപടികളിലും കുഴപ്പങ്ങളില്ല. ഇനി സി.ബി.​െഎ അന്വേഷണത്തിന് പോകാം. നിലവിലെ സാഹചര്യത്തിൽ സി.ബി.ഐക്ക് അതേറ്റെടുക്കാനും പറ്റും.

എ​െൻറ കരിയറിൽ ഇതുപോലൊരു അനുഭവം വേറെയില്ല. എ​െൻറ ജീവിതത്തിൽ തൊഴിൽ സംതൃപ്തി നൽകിയ അനു​ഭവമാണിതെന്ന് പറയാൻ ഒരുമടിയുമില്ല. കാരണം, ഒരു ചെറുപ്പക്കാര​നെ പച്ചക്ക് വെട്ടിക്കൊന്ന കേസിലെ പ്രതികളെ നിയമത്തി​െൻറ മുൻപിൽ കൊണ്ടുവരാൻ കഴിഞ്ഞല്ലോ, അവരെ കൽതുറങ്കിൽ അടക്കാൻ കഴിഞ്ഞല്ലോയെന്ന് ഞാൻ അഭിമാനത്തോടെ ഓർക്കുന്നതാണ്. ഈ സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഗൂ​ഡാലോചന കേസുണ്ട്.

ഒന്ന്, ഇപ്പോൾ കോടതിക്ക് മുൻപാകെയുള്ള ഗൂഡാലോചന. മറ്റൊന്ന്, ​ചോമ്പാല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഗൂഡാലോചന കേസ്. ആ കേസ് തല്ലിപ്പൊളിച്ച് കളഞ്ഞു. എവിടെപ്പോയി എന്ന് പോലും എനിക്കറിയില്ല. ഈ കേസി​െൻറ വിധി ജനവിധിയെ ബാധിക്കും. ടി.പി വധത്തിന​ുശേഷം വന്ന ഉപതെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വികാരം നാം കണ്ടതാണ്. അ​തിനിയും കാണുമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

ടി.പി ചന്ദ്രശേഖരൻ വധക്കേസ്: പ്രതികൾക്ക് വധശിക്ഷയില്ല; ആറുപേരുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി; 20 വർഷത്തേക്ക് പരോളില്ല

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വധശിക്ഷയില്ല. ഒന്നു മുതൽ അഞ്ചു വരെ പ്രതികളുടെയും ഏഴാം പ്രതിയുടെയും ജീവപര്യന്തം ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഹൈകോടതി ഉയർത്തി. ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും നൽകിയ ഹരജികളിലാണ് കോടതി വിധി പറഞ്ഞത്.

കേസില്‍ കുറ്റക്കാരാണെന്ന് പുതുതായി കണ്ടെത്തിയ സി.പി.എം പ്രദേശിക നേതാക്കളായ കെ.കെ. കൃഷ്ണന്‍, ജ്യോതിബാബു എന്നിവര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. 20 വര്‍ഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവോ, പരോളോ നല്‍കരുതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

ഒന്നു മുതൽ അഞ്ചുവരെ പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ. ഷിനോജ് എന്നിവരുടെ നിലവിലെ ജീവപര്യന്തം ശിക്ഷയാണ് ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയത്. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമെന്നാണ് കോടതി നിരീക്ഷിച്ചത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം.

നിരപരാധികളാണെന്നും കേസിൽ കുടുക്കിയ തങ്ങൾക്ക് വധശിക്ഷ വിധിക്കരുതെന്നും 11 പ്രതികളും കോടതിയെ ബോധിപ്പിച്ചിരുന്നു. ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്‍റെ സംരക്ഷണം, രോഗം, മാതാപിതാക്കളെ നോക്കൽ തുടങ്ങിയ കാരണങഅങളും പ്രതികൾ കോടതിയിൽ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvanchoor radhakrishnanTP Chandrasekharan Murder Case
News Summary - TP Death case: thiruvanchoor is fully satisfied with the verdict
Next Story