ടി.പി. കേസ് പ്രതികൾക്ക് പരമാവധി പരോൾ അനുവദിച്ച് ഇടത് സർക്കാർ
text_fieldsതിരുവനന്തപുരം: ടി.പി. വധക്കേസ് പ്രതികൾക്ക് പരമാവധി പരോൾ ഇടത് സർക്കാർ അനുവദിച്ചെന്ന് റിപ്പോർട്ട്. പിണറായി സർക് കാർ അധികാരത്തിലെത്തിയ ശേഷം അനുവദിച്ച പരോളിന്‍റെ കണക്കുകളാണ് പുറത്തുവന്നത്. സി.പി.എം മുൻ ഏരിയ കമ്മിറ്റിയംഗം പി .കെ കുഞ്ഞനന്തനാണ് ഏറ്റവും കൂടുതൽ പരോൾ ലഭിച്ചത്. 135 സാധാരണ പരോളും 122 അടിയന്തര പരോളും അടക്കം 257 ദിവസം. മുൻ ലോക്കൽ കമ്മിറ്റിയംഗം കെ.സി രാമചന്ദ്രന് 205 ദിവസവും (185 സാധാരണ പരോളും 20 അടിയന്തര പരോളും) പരോൾ ലഭിച്ചു.
അണ്ണൻ സിജിത്ത്-186 ദിവസം, ടി.കെ രജീഷ്-90 ദിവസം, സി. അനൂപ്-120 ദിവസം, മുഹമ്മദ് ഷാഫി-135 ദിവസം, കിർമാണി മനോജ്-120 ദിവസം, സി. മനോജ് 117 ദിവസം എന്നിങ്ങനെയാണ് മറ്റ് പ്രതികൾക്ക് അനുവദിച്ച പരോൾ. കൊടി സുനിക്കാണ് ഏറ്റവും കുറവ് പരോൾ അനുവദിച്ചത്. മൂന്നു വർഷത്തിനിടെ 60 ദിവസം.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചോദിച്ച ചോദ്യങ്ങൾക്കാണ് ഈ സമ്മേളന കാലത്ത് സർക്കാർ മറുപടി നൽകിയിട്ടുള്ളത്. ജയിൽ ശിക്ഷ അനുവദിക്കുന്ന പ്രതികൾക്ക് വളരെ കുറച്ച് പരോൾ മാത്രമാണ് ജയിൽ അധികൃതർ സാധാരണ അനുവദിക്കാറുള്ളത്. ഈ കീഴ്വഴക്കത്തിനിടെയാണ് ടി.പി കേസ് പ്രതികൾക്ക് പരമാവധി പരോൾ നൽകിയിട്ടുള്ളത്.
രണ്ട് തരത്തിലുള്ള പരോളുകളാണ് ജയിലുകളിൽ സാധാരണ അനുവദിക്കാറുള്ളത്. ഒാരോ 90 ദിവസം കൂടുന്തോറും 15 ദിവസം അനുവദിക്കുന്ന സാധാരണ പരോൾ. ഇത് പ്രകാരം ഒരു വർഷത്തിൽ 60 ദിവസം വരെ പരോൾ ലഭിക്കും. രോഗം അടക്കമുള്ള സാഹചര്യത്തിൽ 90 ദിവസം അടിയന്തര പരോളും അനുവദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.