ശശീന്ദ്രെൻറ മന്ത്രിസ്ഥാനം: പാർട്ടിയിൽ ഭിന്നതയില്ലെന്ന് പീതാംബരൻ മാസ്റ്റർ
text_fieldsന്യൂഡൽഹി: എ.കെ ശശീന്ദ്രെൻറ മന്ത്രിസ്ഥാനം സംബന്ധിച്ച് എൻ.സി.പിയിൽ ഭിന്നതയില്ലെന്ന് സംസ്ഥാന പ്രസിഡൻറ് ടി.പി പീതാംബരൻ.
തോമസ് ചാണ്ടി അടക്കമുള്ള നേതാക്കൾക്ക് ഇക്കാര്യത്തിൽ ഏകാഭിപ്രായമാണ് ഉള്ളതെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.
എ.കെ ശശീന്ദ്രെൻറ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര നേതൃത്വത്തിെൻറ അനുമതി കൂടി ലഭിച്ചാൽ മതി. അതുകുടി ലഭിച്ചാൽ ഇടതുമുന്നണിയുമായി ചർച്ചകൾ നടത്തുമെന്ന് പീതാംബരൻ മാസ്റ്റർ പറഞ്ഞു. എൻ.സി.പി സംസ്ഥാന നേതൃത്വത്തിലെ പ്രശ്നങ്ങളും കേന്ദ്രനേതൃത്വവുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയിലേക്ക് ആളുകൾ വരുന്നതിനെ സ്വാഗതം ചെയ്യുന്നു. ബാലകൃഷ്ണപിള്ളയടക്കമുള്ളവരുെട പാർട്ടിയിലേക്ക് വരുന്നതിനെ സംബന്ധിച്ച് അന്തിമതീരുമാനം എടുക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. മന്ത്രിയാകാനായി ആരെയും പാർട്ടിയിലേക്കു ക്ഷണിച്ചിട്ടില്ലെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.