Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ബ്രൂവറി: അനുമതി...

​ബ്രൂവറി: അനുമതി നൽകിയത്​ മദ്യനയത്തി​െൻറ അടിസ്ഥാനത്തിൽ -മന്ത്രി ടി.പി

text_fields
bookmark_border
​ബ്രൂവറി: അനുമതി നൽകിയത്​ മദ്യനയത്തി​െൻറ  അടിസ്ഥാനത്തിൽ -മന്ത്രി ടി.പി
cancel

കോഴിക്കോട‌്: എൽ.ഡി.എഫി​​െൻറ മദ്യനയത്തി​​െൻറ അടിസ്ഥാനത്തിലാണ‌് ബ്രൂവറികൾക്ക‌് അനുമതി നൽകിയതെന്ന്​ എക്​സൈസ്​ മന്ത്രി ടി.പി. രാമകൃഷ്​ണൻ. ബ്രൂവറി ഇടപാടുമായി ബന്ധ​െപ്പട്ട്​ പ്രതിപക്ഷ നേതാവ്​ ​രമേശ്​ ചെന്നിത്തലയുടെ ആരോപണങ്ങളെക്കുറിച്ച്​ മാധ്യമ​പ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ലൈസൻസ‌് നൽകാമെന്ന‌ത്​ തത്ത്വത്തിൽ ധാരണയായതാണ്​. എന്നാൽ, ഒരു സ്ഥാപനത്തിനും ലൈസൻസ‌് അനുവദിച്ചിട്ടില്ല. വിശദ റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ലൈസൻസ‌് അനുവദിക്കുക. എല്ലാ മാനദണ്ഡ‌ങ്ങളും പരിശോധിച്ച‌് ലൈസൻസ‌് നൽകാൻ എക‌്സൈസ‌് കമീഷണറെ നിയോഗിച്ചു. ഇപ്പോൾ നടന്നത‌് പ്രാഥമിക നടപടികൾ മാത്രമാണ‌്.

യു.ഡി.എഫ‌് സർക്കാറി​െൻറ ശീലം​െവച്ച‌് എൽ.ഡി.എഫ‌് സർക്കാറിനെയോ മന്ത്രിമാരെയോ വിലയിരുത്തരുത്​. ആരോപണം ഉന്നയിച്ചയാൾക്ക്​ ​ തെളിയിക്കാൻ ബാധ്യതയുണ്ട്​. രമേശ‌് ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങൾ പരിശോധിച്ച്​ ആവശ്യമുള്ളവക്ക‌് പിന്നീട‌് മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsT.P Ramakrishnanmalayalam newskerala online newsBrewery scamKerala News
News Summary - T.P Ramakrishnan on brewery scam-Kerala news
Next Story