മദ്യക്കടത്ത് തടയാൻ കർശന നടപടിയെന്ന് എക്സൈസ് മന്ത്രി
text_fieldsതിരുവനന്തപുരം: അയൽ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്കുള്ള മദ്യക്കടത്ത് തടയാൻ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. ഇതിനായി അതിർത്തികളിൽ സ്കാനറുകൾ സ്ഥാപിക്കും. മദ്യക്കടത്ത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുമായി സഹകരിക്കുമെന്നും എക്സൈസ് മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
കർണാടക, തമിഴ്നാട് സംസ്ഥാന അതിർത്തികളിൽ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തകളുടെ പശ്ചാത്തലത്തിലാണ് എക്സൈസ് മന്ത്രിയുടെ പ്രതികരണം.
കേരളത്തിൽ മദ്യനിരോധം നടപ്പാക്കിയതിന് ശേഷം കർണാടക, തമിഴ്നാട് അതിർത്തികളിൽ 10 പുതിയ ബാറുകളാണ് തുറന്നിട്ടുള്ളത്. കൂടാതെ പുതിയ 16 ബാറുകൾക്ക് അനുമതി തേടി ഹോട്ടലുടമകൾ വിവിധ സർക്കാറിനെ സമീപിച്ചിട്ടുമുണ്ടെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.