ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ല -ടി.പി രാമകൃഷ്ണൻ
text_fieldsപാലക്കാട്: ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. നാട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഗുണ്ടായിസം തടയാനുള്ള കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞതു തന്നെയാണ് വിഷയത്തിൽ സംസ്ഥാന സര്‍ക്കാറിന്‍റെ നിലപാട്. കളമശേരിയിലെ സി.പി.എം നേതാവ് സക്കീര്‍ ഹുസൈനെതിരെ നടപടി വേണമോയെന്ന് പാർട്ടി പറയുമെന്നും ടി.പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സംസ്ഥാനം വിട്ടതായാണ് പൊലീസ് നിഗമനം. കണ്ണൂരില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ ശനിയാഴ്ച കുടകിലേക്ക് കടന്നതായാണ് സൂചന. സക്കീറിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ ശനിയാഴ്ച എറണാകുളം ജില്ലാ കോടതിയില്‍ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇതോടെയാണ് സക്കീര്‍ കേരളം വിട്ടതെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.