Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ ഹിന്ദുക്കൾ...

കേരളത്തിൽ ഹിന്ദുക്കൾ കുറയുന്നു; യു.പിയിൽ നിന്നും കൊണ്ടുവരേണ്ട അവസ്ഥ -സെൻകുമാർ

text_fields
bookmark_border
കേരളത്തിൽ ഹിന്ദുക്കൾ കുറയുന്നു; യു.പിയിൽ നിന്നും കൊണ്ടുവരേണ്ട അവസ്ഥ -സെൻകുമാർ
cancel

തൃശൂർ: ജനസംഖ്യാനുപാതത്തിൽ ഹൈന്ദവർ കുറഞ്ഞു വരുന്നുവെന്ന വിവാദ പ്രസ്താവന ആവർത്തിച്ച്​ മുൻ ഡി.ജി.പി ടി.പി. സെൻകു മാർ. ബാലഗോകുലം സംസ്ഥാന സമ്മേളനത്തി​​െൻറ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്​താണ്​ അ​േദ്ദഹം വർഗീയ പരാമർശം നടത്തിയത്​. < /p>

2015ൽ നിന്ന്​ വീണ്ടും കുറഞ്ഞിരിക്കുകയാണ് ഹിന്ദുക്കളെന്നും ഈ നിലയിൽ പോയാൽ ബാലഗോകുലമടക്കമുള്ള ഹിന്ദുക്കളുടെ പരിപാടികൾക്ക് ഉത്തർപ്രദേശിൽ നിന്നും മഹാരാഷ്​ട്രയിൽ നിന്നും മറ്റും കൊണ്ടുവരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പറഞ്ഞതിന് നേരത്തെ തനിക്കെതിരെ കേസെടുത്തിട്ടുണ്ട്​, വീണ്ടും എടുക്കുമോയെന്ന് അറിയില്ല. ഭീരുത്വവും, സമുദായ നേതാക്കളുടെ വ്യക്തിപരമായ സ്വാർഥതയുമാണ് ഹൈന്ദവ സമൂഹം നേരിടുന്നത്. സ്വയം കരുത്ത് നേടുകയാണ് വേണ്ടത്. ഭീരുത്വം വെടിയണം. ആരെടായെന്ന് ചോദിച്ചാൽ എന്തെടാ എന്ന് തിരിച്ചു ചോദിച്ചാൽ ഈ തീവ്രവാദത്തെയൊക്കെ ഒതുക്കാനാവുമെന്നും സെൻകുമാർ പറഞ്ഞു.

യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസ്​ പ്രതികൾ ഉൾപ്പെട്ട പൊലീസ് കോൾസ്​റ്റബിൾ റാങ്ക് ലിസ്​റ്റ്​ റദ്ദാക്കണം. പി.എസ്.സിയുടെ വിശ്വാസ്യതയും നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെടുന്നതാണിതെന്നും പുതിയ പരീക്ഷ നടത്തണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു. റാങ്ക് ലിസ്​റ്റിൽ ഇവർ ഇടം നേടിയത് ഏതെങ്കിലും സഹായം ലഭിച്ചതു കൊണ്ടാണോെയന്ന് പരിശോധിക്കണം. ഉരുട്ടിക്കൊലയിൽ നിന്ന്​ കുത്തിക്കൊലയിലേക്ക് മാറാൻ വേണ്ടിയാണ് ഇവരെ പോലുള്ളവരെ പൊലീസിലേക്ക് കൊണ്ടു വരുന്നതെന്ന് സംശയിക്കണമെന്നും സെൻകുമാർ കുറ്റപ്പെടുത്തി.

കെ.പി. ബാബുരാജൻ അധ്യക്ഷത വഹിച്ചു. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ബി.ജെ.പി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, ടി.എസ്. പട്ടാഭിരാമൻ, സി.കെ. സുരേഷ്, പി.കെ. വിജയരാഘവൻ തുടങ്ങിയവർ പങ്കെടുത്തു.


വെടിക്കെട്ട് ഹൈന്ദവാചാരമല്ല, വാണിജ്യ താൽപ്പര്യം മാത്രം- സെൻകുമാർ
തൃശൂർ: ആർ.എസ്.എസ് നിയന്ത്രിത സംഘടന സംഘടിപ്പിച്ച വേദിയിൽ വെടിക്കെട്ടിനെ വിമർശിച്ച് മുൻ ഡി.ജി.പി ടി.പി സെൻകുമാർ. വെടിമരുന്ന്​ കണ്ടുപിടിച്ചിട്ട് 500 വർഷത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂവെന്നും അത്​ എങ്ങനെയാണ്​ ഹൈന്ദവാചാരമാകുക എന്നും അദ്ദേഹം ചോദിച്ചു. തൃശൂരിൽ വന്ന് വെടിക്കെട്ടിനെ കുറിച്ച് പറയാൻ ഭയമുണ്ടെന്ന്് പറഞ്ഞായിരുന്നു തുടക്കം. പൂങ്കുന്നം വിവേകാനന്ദ സേവാസമിതി സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദുമതത്തിലെ ആചാരങ്ങൾക്ക് എണ്ണായിരം വർഷത്തോളം പഴക്കമുണ്ട്. വെടിക്കെ​ട്ടൊക്കെ എവിടെ നിന്നോ കയറിവന്നതും പിന്നെ വാണിജ്യ താൽപര്യം മുൻനിർത്തി കൊണ്ടുനടന്നതുമാണ്​. താൻ ഡി.ജി.പി ആയിരിക്കെ, പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിനുശേഷമാണ്​ തൃശൂർ പൂരമെത്തിയത്​. ഹൈകോടതി നിർദേശപ്രകാരം വെടിക്കെട്ടിന്​ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. പൊലീസ് ഇളവിനായി അന്ന് തൃശൂരിൽ നിന്ന്​ ആവശ്യമുയർന്നു. ഇന്നത്തെ മന്ത്രിയും അക്കാര്യം പറഞ്ഞ് വിളിച്ചു. പക്ഷേ, സമ്മതിക്കില്ലെന്നായിരുന്നു ത​​​െൻറ നിലപാടെന്ന്​ സെൻകുമാർ പറഞ്ഞു.

ചാരക്കേസിൽ വിജയിച്ച നമ്പിനാരായണനെ പിന്തുണച്ചെഴുതിയ കുറിപ്പി​​െൻറ പേരിൽ, വേദിയിലുണ്ടായിരുന്ന മേജർ രവിയെയും സെൻകുമാർ വിമർശിച്ചു. ചാരക്കേസുമായി ബന്ധപ്പെട്ട് താൻ എഴുതിയ പുസ്തകം വായിക്കണമെന്നും അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സംസാരിച്ച മേജർ രവി, താൻ അന്നെടുത്ത നിലപാടിൽ തന്നെയാണെന്നും പുസ്തകം വായിക്കാമെന്നും തെറ്റുപറ്റിയെങ്കിൽ പരസ്യമായി പൊതുമാപ്പ് പറയുമെന്നും തിരിച്ചടിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp senkumarHindu populationഴറഝ
News Summary - tp senkumar about hindu population
Next Story