തനിക്കെതിരെ സി.പി.എമ്മിെൻറ പകപോക്കൽ – ടി.പി സെൻകുമാർ
text_fieldsന്യൂഡൽഹി: സി.പി.എം നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത് കൊണ്ടാണ് പൊലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതെന്ന് ഡി.ജി.പി ടി.പി. സെൻകുമാർ. ഡി.ജി.പി സ്ഥാനത്തുനിന്നു മാറ്റിയ സർക്കാർ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് സെൻകുമാറിന്റെ ആരോപണം.
ടി.പി.ചന്ദ്രശേഖരൻ വധം, ഷുക്കൂർ വധം, കതിരൂർ മനോജ് വധം തുടങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളിൽ സി.പി.എം നേതാക്കളുടെ പങ്ക്കണ്ടെത്താൻ നടത്തിയ സത്യസന്ധമായ അന്വേഷണമാണു പ്രതികാര നടപടിക്കിടയാക്കിയത്. കതിരൂർ മനോജ് വധക്കേസിൽ സി.പി.എം നേതാവ് പി. ജയരാജെൻറ പങ്കിനെക്കുറിച്ച് അന്വേഷിച്ചതുകൊണ്ടാണു തന്നെ ഡി.ജി.പി സ്ഥാനത്ത് നിന്നു മാറ്റിയതെന്നും സെൻകുമാർ അപ്പീലിൽ ചൂണ്ടിക്കാട്ടി.
താൻ ഡി.ജി.പി ആയിരുന്നപ്പോൾ കണ്ണൂരില്‍ ഒരു കൊലപാതകം മാത്രമായിരുന്നു നടന്നത്. എന്നാൽ അതിനുശേഷം ഒൻപതു കൊലപാതകങ്ങളാണ് അവിടെ നടന്നത്. പിണറായി വിജയൻ അധികാരമേറ്റശേഷം കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് ഒട്ടേറെ പൊലീസുകാരെയാണു സ്ഥലം മാറ്റിയതെന്നും സെൻകുമാർ ആരോപിക്കുന്നു. എത്ര പരിതാപകരമായ അവസ്ഥയിലാണ് കേരള പൊലീസെന്നതിന് തെളിവാണിതെന്നും സെൻകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.