സെൻകുമാർ ഡി.ജി.പിയായി ചുമതലയേറ്റു
text_fieldsതിരുവനന്തപുരം: ടി.പി സെൻകുമാർ ഡി.ജി.പിയായി ചുമതലയേറ്റു. ഇതുസംബന്ധിച്ച ഉത്തരവ് ഉച്ചയോടെ സർക്കാർ പുറത്തിറക്കിയിരുന്നു. നിലവിൽ ഐ.എം.ജി ഡയറക്ടർ സ്ഥാനം വഹിച്ചിരുന്ന സെൻകുമാർ വൈകിട്ട് 4.30ഒാടെ ഡി.ജി.പി ഓഫീസിലെത്തിയാണ് സ്ഥാനമേറ്റെടുത്തത്. പതിനൊന്ന് മാസത്തിന് ശേഷമാണ് സെൻകുമാർ മുൻ പദവിയിൽ തിരിച്ചെത്തുന്നത്. ലോക്നാഥ് ബെഹ്റക്ക് വിജിലൻസിെൻറ ചുമതല നൽകികൊണ്ടുള്ള ഉത്തരവും ഇന്ന് പുറത്തിറങ്ങുമെന്നാണ് സൂചന.
സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ ഉത്തരവ് റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടും തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് സർക്കാർ ധിറുതിപിടിച്ച നീക്കങ്ങൾ നടത്തിയത്. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് വിശദമായ ചർച്ചയാണ് ഇക്കാര്യത്തിൽ നടത്തിയത്. വെള്ളിയാഴ്ചതന്നെ നിയമനം നൽകണമെന്ന നിർദേശമാണ് പാർട്ടി നൽകിയത്. ഇതിെൻറ അടിസ്ഥാനത്തിൽ സെൻകുമാറിനെ വീണ്ടും പൊലീസ് മേധാവി സ്ഥാനത്തേക്ക് കൊണ്ടു വരാനുള്ള നീക്കങ്ങൾ സർക്കാർ വെള്ളിയാഴ്ച തന്നെ നടത്തിയിരുന്നു.
വിധി നടപ്പാക്കേണ്ടിവരുമെന്ന് ഉറപ്പായതോടെ പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി, െഎ.ജി തസ്തികകളിൽ സർക്കാർ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു. നൂറോളം ഡിവൈ.എസ്.പിമാരെ വെള്ളിയാഴ്ച മാറ്റിനിയമിക്കുകയും ചെയ്തു. സെൻകുമാറിനെ നിയമിക്കുന്നതിന് മുമ്പുള്ള എല്ലാ തയാറെടുപ്പും സർക്കാർ പൂർത്തിയാക്കുകയും നിയമിക്കേണ്ടിവരുമെന്ന സൂചന മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി നൽകുകയും ചെയ്തിരുന്നു. എന്നാൽ, വിധി മാനിക്കാത്ത സർക്കാറിനെ രൂക്ഷമായ ഭാഷയിലാണ് വെള്ളിയാഴ്ച സുപ്രീംകോടതി വിമർശിച്ചത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സെൻകുമാറിന് നിയമനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.