മതസ്പർധ വളർത്തുന്ന പരാമർശം: ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം -ഹൈകോടതി
text_fieldsകൊച്ചി: മത സ്പർധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട കേസിലെ തുടർ നടപടികൾ ക്രൈംബ്രാഞ്ച് വൈകിപ്പിക്കുന്നതായി ആരോപിച്ച് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ നൽകിയ ഹരജിയിൽ ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈകോടതി. ഇനി സമയം നീട്ടി നൽകാൻ നൽകാനാവില്ലെന്നും ഹൈ കോടതി വ്യക്തമാക്കി.
ഒാൺലൈൻ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിനിടെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തി എന്നു ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി. കെ ഫിറോസ് നൽകിയ പരാതിയെ തുടർന്നുള്ള കേസുമായി ബന്ധപ്പെട്ടാണ് സെൻകുമാർ ഹരജി നൽകിയത്.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള തെൻറ നിയമനം വൈകിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അന്വേഷണം സമയബന്ധിതമായി അവസാനിപ്പിക്കാൻ നടപടി വേണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.