Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 5:34 AM IST Updated On
date_range 5 Aug 2017 5:34 AM ISTസെൻകുമാറിെൻറ അധികാര ദുർവിനിയോഗം: വിശദ വാദം 26ന്
text_fieldsbookmark_border
തിരുവനന്തപുരം: മുൻ ഡി.ജി.പി ടി.പി. സെൻകുമാർ അധികാര ദുർവിനിയോഗം നടത്തിയെന്നാരോപിച്ച ഹരജിയിൽ കൂടുതൽ അേന്വഷണം നടത്തണമെന്നാവശ്യപ്പെടുന്ന വാദം ഈ മാസം 26ന് കോടതി വിശദമായി കേൾക്കും. സെൻകുമാർ അധികാര ദുർവിനിയോഗം നടത്തിയതിന് തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ട് വെള്ളിയാഴ്ച കോടതിയിൽ സമർപ്പിച്ചു. എന്നാൽ, ഇത് ശരിയായ അന്വേഷണം നടത്താതെ സമർപ്പിച്ച റിപ്പോർട്ടാണെന്നും തള്ളിക്കളയണമെന്നുമാണ് ഹരജിക്കാരനായ ബാബുരാജിെൻറ വാദം. തെൻറ വാദങ്ങൾ വിശദമാക്കാൻ സമയം വേണമെന്ന ഹരജിക്കാരെൻറ നിർദേശ പ്രകാരമാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
പൊലീസിലെ ഉന്നത അധികാരസ്ഥാനങ്ങൾ ഉപയോഗിച്ച് പല കേസിലും ഇടപെടൽ നടത്തിയെന്നാണ് പരാതിക്കാരെൻറ ആരോപണം. കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസിലെ ഇടപെടലാണ് ആരോപണങ്ങളിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറായിരിക്കെ അധികാര ദുർവിനിയോഗം നടത്തി, വയനാട്ടിൽ നടത്തിയ റവന്യൂ റിക്കവറി സംബന്ധിച്ചും വഴിവിട്ട ഇടപെടലുകൾ നടന്നതായും ഹരജിയിൽ ആരോപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story