സെൻകുമാറിനെതിരായ ഹരജി; റിപ്പോർട്ട് ഹാജരാക്കണമെന്ന് കോടതി
text_fieldsതിരുവനന്തപുരം: മുൻ ഡി.ജി.പി ടി.പി. സെൻകുമാർ വ്യാജരേഖ ചമച്ച് മെഡിക്കൽ അലവൻസ് കൈപ്പറ്റാൻ ശ്രമിെച്ചന്നും 50 കോടിയുടെ അനധികൃത വായ്പ നൽകാൻ സഹായിെച്ചന്നുമുള്ള ഹരജികളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടന്നുവരികയാണെന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ കോടതിയെ അറിയിച്ചു. എന്നാൽ ഹരജിക്കാരൻ ആരോപിക്കുന്ന പരാതികളല്ല വിജിലൻസ് അന്വേഷിക്കുന്നതെന്ന് ഹരജിക്കാരെൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി അജിത്കുമാർ വിജിലൻസ് എസ്.പിയോട് കേസ് സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ചു. കേസ് അടുത്തമാസം 27ന് കോടതി വീണ്ടും പരിഗണിക്കും.
അധികാര ദുർവിനിയോഗം: വിധി എട്ടിന്
മുൻ ഡി.ജി.പി ടി.പി. സെൻകുമാർ അധികാര ദുർവിനിയോഗം നടത്തിയെന്നാരോപിച്ചുള്ള ഹരജിയിൽ വിധി സെപ്റ്റംബർ എട്ടിന്. വിജിലൻസ് നേരത്തെ സെൻകുമാർ അധികാര ദുർവിനിയോഗം നടത്തിയതിന് തെളിവില്ലെന്ന് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ശരിയായ അന്വേഷണം നടത്താതെ സമർപ്പിച്ച റിപ്പോർട്ട് തള്ളണമെന്നായിരുന്നു ഹരജിക്കാരെൻറ വാദഠ. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി അജിത് കുമാറാണ് കേസ് പരിഗണിക്കുന്നത്. പൊലീസിലെ ഉന്നത അധികാര സ്ഥാനമാനങ്ങൾ ഉപയോഗിച്ച് കണിച്ചുകുളങ്ങര കൂട്ടക്കൊല കേസിലടക്കം പല കേസുകളിലും ഇടപെടൽ നടത്തിയെന്നാണ് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.