ടി.പി. സെന്‍കുമാര്‍ ഐ.എം.ജി ഡയറക്ടര്‍
text_fieldsതിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവി, ഡി.ജി.പി ടി.പി. സെന്‍കുമാറിനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ ഗവണ്‍മെന്‍റ് (ഐ.എം.ജി) ഡയറക്ടറായി നിയമിച്ചു. അവധി കഴിഞ്ഞത്തെിയ അദ്ദേഹം നിയമനം ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും നടപടി എടുത്തിരുന്നില്ല. ഇത് വിവാദമായതോടെയാണ് ബുധനാഴ്ചത്തെ മന്ത്രിസഭ യോഗം തീരുമാനമെടുത്തത്. നേരത്തേ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ പലര്‍ക്കും പകരം നിയമനം നല്‍കിയത് ഐ.എം.ജിയിലാണ്. ഇതേ മാതൃകയിലാണ് പൊലീസിലെ ഉന്നതന്‍െറ നിയമനവും.
ജിഷ വധക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇടത് സര്‍ക്കാര്‍ അധികാരത്തിലത്തെിയ ഉടന്‍ സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത്. പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സി.എം.ഡിയായി നിയമിച്ചെങ്കിലും അദ്ദേഹം അവധിയില്‍ പോയി. സ്ഥാനമാറ്റത്തിനെതിരെ സര്‍ക്കാറിനെതിരെ കേസ് ഫയല്‍ ചെയ്തെങ്കിലും വിജയിച്ചില്ല. അതിനെ തുടര്‍ന്ന് നിയമനം ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും തീരുമാനം നീളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.