മതസ്പർധ കേസിൽ സെൻകുമാറിന് ഇടക്കാല ജാമ്യം
text_fieldsകൊച്ചി: മതസ്പർധയുണ്ടാക്കുന്ന പരാമർശം നടത്തിയ കേസിൽ മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാറിന് തിങ്കളാഴ്ച വരെ ഹൈകോടതിയുടെ ഇടക്കാല ജാമ്യം. സെൻകുമാറിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ 30,000 രൂപയുടെയും രണ്ട് ആളുകളുടെയും ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് കോടതി നിർദേശിച്ചിട്ടുള്ളത്. സെൻകുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം തുടരും. മതസ്പർധയുണ്ടാക്കുന്ന പരാമർശം നടത്തിയ കേസിൽ സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നേരത്തേ കേസെടുത്തിരുന്നു. ഈ കേസിലാണ് അറസ്റ്റ് ഒഴിവാക്കുന്നതിനാണ് സെൻകുമാർ മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചത്.
മതസ്പർധയുണ്ടാക്കുന്ന പരാമർശം നടത്തിയിട്ടില്ലെന്ന് സെൻകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു. അഭിമുഖം നടത്തിയ ലേഖകനുമായി ചില വിവരങ്ങൾ പങ്കുവെച്ചിരുന്നു. റെക്കോഡ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇത് റെക്കോഡ് ചെയ്ത് പ്രസിദ്ധീകരിക്കുകയായിരുന്നു. തന്‍റെ അഭിമുഖം വാരിക വളച്ചൊടിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ ആലോചിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. തന്നെ അപകീർത്തിപ്പെടുത്താനാണ് ഈ നീക്കമെന്നും ഇതിൽ അന്വേഷണം വേണമെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
മതസ്പർധ ഉളവാകുംവിധം പരാമർശം നടത്തിയെന്ന പരാതികളിൽ സെൻകുമാറിനെതിരെയും വാരികയുടെ പ്രസാധകനെതിരെയും ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ‘സമകാലിക മലയാളം’ വാരികയിലും തുടർന്ന് മാധ്യമങ്ങളിലൂടെയും നടത്തിയ പ്രസ്താവനകൾ ഗുരുതരമാെണന്നാണ് ഡയറക്ടർ ജനറൽ ഓഫ് േപ്രാസിക്യൂഷൻ അഡ്വ. മഞ്ചേരി ശ്രീധരൻനായർ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിൻ അഗർവാളിന് നിർദേശം നൽകിയിത്. ഇതിെൻറ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സൈബർ െപാലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ െചയ്തത്.
ഐ.പി.സി 153 (a) (1) (a) വകുപ്പ് പ്രകാരം സെൻകുമാറിനെ ഒന്നാംപ്രതിയാക്കിയും പരാമർശം പ്രസിദ്ധീകരിച്ചതിന് വാരികയുടെ പ്രസാധകനെ രണ്ടാംപ്രതിയുമാക്കി കേെസടുത്തത്. നേരത്തേ ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് പൊലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ച പ്രാഥമിക നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വ്യക്തമായ നിയമോപദേശത്തിനുശേഷം എഫ്.ഐ.ആർ തയാറാക്കിയാൽ മതിയെന്ന മുഖ്യമന്ത്രിയുടെ ഓഫിസിെൻറ നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് ഡയറക്ടർ ജനറൽ ഓഫ് േപ്രാസിക്യൂഷനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.