സെൻകുമാറിെൻറ കെ.എ.ടി നിയമനം: കേന്ദ്രത്തിന് നടപടിക്രമങ്ങൾ തുടരാമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണല്‍ അംഗമായി ടി.പി. സെന്‍കുമാറിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടരാൻ കേന്ദ്രസർക്കാറിന് ഹൈകോടതിയുടെ അനുമതി. നിയമനത്തിനുള്ള ശിപാർശയല്ല സംസ്ഥാന സർക്കാർ നൽകിയതെന്ന കേന്ദ്രസർക്കാർ വാദം തള്ളിയ കോടതി, നിലവിലെ ശിപാർശയിന്മേൽതന്നെ നടപടികൾ തുടരാൻ നിർദേശിച്ചു.
സെന്‍കുമാര്‍, മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരം എന്നിവരെ കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണല്‍ (കെ.എ.ടി) അംഗമായി നിയമിക്കണമെന്ന െതരഞ്ഞെടുപ്പ് സമിതിയുടെ ശിപാര്‍ശയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കേന്ദ്രസര്‍ക്കാര്‍ കൂടിയാലോചന നടത്തണം. പട്ടികയില്‍ സംസ്ഥാന സര്‍ക്കാറിനുള്ള വിയോജിപ്പ്, ഗവര്‍ണറുടെയും കേന്ദ്ര സര്‍ക്കാറിെൻറയും കുറിപ്പ് തുടങ്ങിയവകൂടി ഉള്‍പ്പെടുത്തിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് സമര്‍പ്പിക്കേണ്ടത്. പട്ടിക അംഗീകരിച്ചാൽ നിയമനത്തിന് ശിപാര്‍ശ ചെയ്ത് രാഷ്ട്രപതിക്ക് സമര്‍പ്പിക്കണം.
ഹൈകോടതി ചീഫ് ജസ്റ്റിസ്, ചീഫ് സെക്രട്ടറി, അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ ചെയര്മാന്, പി.എസ്.സി ചെയര്മാന് എന്നിവരുള്‍പ്പെട്ട തെരഞ്ഞെടുപ്പ് സമിതി തയാറാക്കിയ പട്ടികയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയിട്ടുള്ളത്.
സെൻകുമാറിെൻറ നിയമനവുമായി ബന്ധപ്പെട്ട വിയോജനക്കുറിപ്പോടെയാണ് ശിപാർശ അയച്ചിട്ടുള്ളത്. കൂടുതൽ അപേക്ഷകർക്ക് അവസരം ലഭിക്കുംവിധം നിയമനപ്രക്രിയ നടന്നിട്ടില്ല, സെൻകുമാറിനെതിരെ നിരവധി ആരോപണങ്ങളുണ്ട്, െഎ.പി.എസുകാരെക്കാൾ െഎ.എ.എസുകാർക്കാണ് കൂടുതൽ പരിഗണന നൽകേണ്ടത് തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് വിയോജനമറിയിച്ചത്. അതിനാല്‍ പുതുതായി നിയമന നടപടികള്‍ ആരംഭിക്കണമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്.
സംസ്ഥാന സര്‍ക്കാറിെൻറ വിയോജിപ്പുകള്‍ കോടതി രേഖപ്പെടുത്തി. നിയമനം നടത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ നല്‍കണമെന്നും അതുണ്ടായില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാർ അറിയിച്ചത്. ഇക്കാര്യവും കോടതി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് സമിതി സമര്‍പ്പിച്ച പട്ടികയിലെ നടപടി സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിച്ചെന്ന് കോടതി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമിതിയുടെ പട്ടിക കേന്ദ്രത്തിന് കൈമാറലാണ് സംസ്ഥാന സര്‍ക്കാറിെൻറ ഉത്തരവാദിത്തം. റദ്ദാക്കലല്ല. പട്ടിക സംബന്ധിച്ച സര്‍ക്കാറിനുള്ള വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തി ഗവര്‍ണര്‍ക്ക് നല്‍കുകയാണ് വേണ്ടിയിരുന്നത്. പക്ഷേ, അതുണ്ടായില്ല. പുതിയ നിയമന പട്ടികയുണ്ടാക്കല്‍ സംസ്ഥാന സര്‍ക്കാറിെൻറ കര്‍ത്തവ്യമല്ല.
ഐ.എ.എസ് ഓഫിസര്‍മാര്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ട പദവിയല്ല കെ.എ.ടി അംഗത്വം. ഉത്തരവില്‍ എത്രയും വേഗം നടപടിയെടുക്കണമെന്നും മൂന്നാഴ്ചക്കകം കേസ് വീണ്ടും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.