സെൻകുമാർ ഉൾപ്പെട്ട കെ.എ.ടി നിയമന പട്ടിക സംസ്ഥാനം കേന്ദ്രത്തിന് കൈമാറിയില്ല
text_fieldsതിരുവനന്തപുരം: മന്ത്രിസഭ രണ്ടുവട്ടം തീരുമാനമെടുത്തിട്ടും ഡി.ജി.പി ടി.പി. സെൻകുമാർ ഉൾപ്പെട്ട കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) നിയമന പട്ടിക സംസ്ഥാനം കേന്ദ്രസർക്കാറിന് കൈമാറിയില്ല. ഇൗമാസം 30ന് വിരമിക്കും മുമ്പ് സെൻകുമാറിനെ ഏതെങ്കിലും അന്വേഷണത്തിൽ കുടുക്കി അതിെൻറ പേരിൽ ശിപാർശ കൈമാറാതിരിക്കാമെന്നാണ് കണക്കുകൂട്ടൽ. മന്ത്രിസഭ തീരുമാനമെടുത്താൽ ചീഫ് സെക്രട്ടറി അതു പൊതുഭരണ വകുപ്പിനു കൈമാറുന്നതാണ് കീഴ്വഴക്കം. അവിടത്തെ സി സെക്ഷൻ വഴിയാണ് ഇതു കേന്ദ്രസർക്കാറിലേക്ക് അയയ്ക്കുന്നത്. എന്നാൽ, ഫയൽ ഇപ്പോഴും ചീഫ് സെക്രട്ടറിയുടെ ഓഫിസിലാണ്.
ശിപാർശ അയക്കാൻ നിർദേശം നൽകിയിരുെന്നന്നാണ് മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ വിശദീകരണമെങ്കിലും ബോധപൂർവം ഇത് പിടിച്ചുെവച്ചതായാണ് വിവരം. ട്രൈബ്യൂണലിലെ രണ്ട് അംഗങ്ങളുടെ ഒഴിവിൽ, സെൻകുമാറിെൻറയും മുൻ അഡീഷനൽ ചീഫ് സെക്രട്ടറി വി. സോമസുന്ദരത്തിെൻറയും പേരുകളാണ് ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ െതരഞ്ഞെടുപ്പ് സമിതി സർക്കാറിനു ശിപാർശ ചെയ്തത്. ആറുമാസത്തോളം സർക്കാർ അനങ്ങിയില്ല. തുടർന്ന് ഹൈകോടതി നിർദേശപ്രകാരം ഏപ്രിൽ 20ന് വിഷയം മന്ത്രിസഭ പരിഗണിച്ചു. വീണ്ടും അപേക്ഷ ക്ഷണിച്ച് െതരഞ്ഞെടുപ്പു നടത്താനായിരുന്നു തീരുമാനം. ഇതു ഗവർണർ നിരസിച്ചതോടെ, സർക്കാറിെൻറ കടുത്ത എതിർപ്പ് അറിയിച്ചു ശിപാർശ കൈമാറാൻ തീരുമാനിച്ചു. അതും ഇതുവരെ കൈമാറിയിട്ടില്ല.
സുപ്രിംകോടതി ഉത്തരവ് പ്രകാരം വീണ്ടും ഡി.ജി.പിയായി ചുമതലയേറ്റ ടി.പി. സെൻകുമാറും സർക്കാറുമായുള്ള തർക്കം നീങ്ങുകയാണ്. അതിനിടയിൽ സർക്കാറുമായുള്ള തർക്കം രമ്യമായി പരിഹരിക്കാനുള്ള നീക്കത്തിലാണ് ഡി.ജി.പി ഏറ്റവുമൊടുവിൽ പുതുവൈപ്പിലെ പൊലീസ് നരനായാട്ടിനെ പോലും ഡി.ജി.പി ന്യായീകരിച്ചത് സർക്കാറിന് ആശ്വാസകരമാണ്. ഡി.ജി.പി ഒതുങ്ങിയെങ്കിലും സർക്കാർ വിട്ടുവീഴ്ചക്കില്ലെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. സെൻകുമാറിനെതിരെ പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി വി. ഗോപാലകൃഷ്ണൻ നിയമനടപടി സ്വീകരിക്കുമോയെന്നതും സർക്കാർ കാത്തിരിക്കുകയാണ്. ഇൗ കേസിൽ സെൻകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു. അതിെൻറ വിശദാംശങ്ങളും രേഖകളും സെൻകുമാർ ആവശ്യപ്പെട്ടിട്ടും കൈമാറിയിട്ടില്ലെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.