സെൻകുമാറിന്‍റെ വർഗീയ പ്രസ്താവനകൾ ഗൗരവതരം -കെ.എൻ.എം
text_fieldsകോഴിക്കോട്: ടി.പി. സെൻകുമാറിെൻറ വർഗീയച്ചുവയുള്ള പ്രസ്താവനകൾ ഗൗരവമായി കാണണമെന്ന് കെ.എൻ.എം സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ നിലപാടുകൾ സ്വാഭാവികമാണ്. എന്നാൽ, രാഷ്ട്രീയ തിമിരം ബാധിച്ചവരായി മാറുന്നത് തെറ്റിദ്ധാരണക്ക് കാരണമാകും.
കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഭീകരരും തീവ്രവാദികളുമാക്കി മുദ്രയടിക്കാൻ ചിലർ നടത്തിയ നീക്കങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന നവോത്ഥാന സമ്മേളനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി എട്ടിന് എറണാകുളം ടൗൺഹാളിൽ നടക്കും.
പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി, ഡോ. ഹുസൈൻ മടവൂർ, എം. മുഹമ്മദ് മദനി, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, നൂർ മുഹമ്മദ് നൂർഷ, എ. അസ്ഗറലി, എം. അബ്ദുറഹ്മാൻ സലഫി, പാലത്ത് അബ്ദുറഹ്മാൻ മദനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.